Tuesday
21 Aug 2018

സ്വര്‍ണത്തൂശനില സമ്മാനവുമായി ബ്രാഹ്മിന്‍സിന്റെ ഓണം ഓഫര്‍

By: Web Desk | Saturday 28 July 2018 7:00 PM IST

കൊച്ചി: മുന്‍നിര ഫുഡ് ബ്രാന്‍ഡായ ബ്രാഹ്മിന്‍സ് ആകര്‍ഷകങ്ങളായ സ്വര്‍ണസമ്മാനങ്ങളുമായി ഓണം ഓഫര്‍ പ്രഖ്യാപിച്ചു. ഓണസദ്യയുടെ ഒഴിച്ചുകൂടാനാവാത്ത വിഭവമായ സാമ്പാറിനൊപ്പമാണ് ഇക്കുറി ബ്രാഹ്മിന്‍സിന്റെ ഓണസമ്മാനങ്ങള്‍ ഉപഭോക്താക്കളെ തേടിയെത്തുക. ബ്രാഹ്മിന്‍സിന്റെ 100 ഗ്രാം സാമ്പാര്‍പൊടി പായ്ക്കു വാങ്ങി അതിന്റെ ബാച്ച് നമ്പര്‍ നിര്‍ദിഷ്ട നമ്പറിലേയ്ക്ക് എസ്എംഎസ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ഈ ഓഫറില്‍ സമ്മാനങ്ങള്‍ നേടാന്‍ അവസരം ലഭിക്കുന്നു. ജൂലൈ 15-ന് ആരംഭിച്ച ഓഫര്‍ സെപ്തംബര്‍ 30 വരെ നീണ്ടുനില്‍ക്കും. ഈ ഓഫറിലൂടെ ഒരു ഭാഗ്യശാലിക്ക് ബമ്പര്‍ സമ്മാനമായി 10 പവന്റെ സ്വര്‍ണത്തൂശനിലയാണ് സമ്മാനമായി നല്‍കുകയെന്ന് ബ്രാഹ്മിന്‍സ് ഫുഡ്‌സ് ഇന്ത്യ മാനേജിംഗ് ഡയറ്കടര്‍ വി. വിഷ്ണു നമ്പൂതിരി അറിയിച്ചു. ഇതിനു പുറമെ ആഴ്ച തോറും സ്വര്‍ണനെക്ലേസുകളും സമ്മാനമായി നല്‍കുന്നുണ്ട്.