Thursday
24 May 2018

ചോക്ലേറ്റ് പ്രേമികളായ തൊഴില്‍രഹിതരെ ലണ്ടന്‍ ക്ഷണിക്കുന്നു

By: Web Desk | Sunday 11 February 2018 8:24 PM IST

ലണ്ടന്‍: ചോക്ലേറ്റ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ചോക്ലേറ്റ് കമ്പനിയില്‍ ജോലി കിട്ടിയാലോ? ഇത്തരത്തില്‍ ചോക്ലേറ്റ് പ്രേമികള്‍ക്ക് മികച്ച് ഓഫറുകളുള്ള ജോലിയുമായി കാത്തിരിക്കുകയാണ് ലണ്ടന്‍ അടിസ്ഥാനമാക്കിയുള്ള കമ്പനി. ഉയര്‍ന്ന ശമ്പളമാണ് കമ്പനി ഓഫര്‍ ചെയ്തിരിക്കുന്നത്.
ചോക്‌ളേറ്റുകള്‍ രുചിച്ച് നോക്കി കൃത്യമായ നിഗമനങ്ങളില്‍ എത്താനുള്ള കഴിവും ആശയവിനിമയ പാടവവും സത്യസന്ധതയും ഉണ്ടാകണം. അവധി ദിവസങ്ങളിലും ശമ്ബളം ലഭിക്കും. പെന്‍ഷന്‍, ലൈഫ് ഇന്‍ഷ്വറന്‍സ് അടക്കമുള്ളവയും ലഭിക്കും.
മൂന്ന് ചോക്‌ളേറ്റ് ടേസ്റ്റേഴ്‌സിന്റെയും ഒരു ചോക്‌ളേറ്റ് ആന്‍ഡ് കൊക്കാ ബിവറേജ് ടേസ്റ്ററിന്റെയും ഒഴിവുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.