Monday
25 Jun 2018

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത

By: Web Desk | Sunday 10 June 2018 7:37 AM IST

അവധിക്കാലത്ത് ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. മുന്‍ വര്‍ഷത്തെക്കാള്‍ വിമാന ടിക്കറ്റ് ചാര്‍ജില്‍ കാര്യമായ കുറവ് വരുത്തിയിരിക്കുകയാണ് വിമാന കമ്പനികള്‍.

പെരുന്നാള്‍ അടുത്തതോടെയാണ് വന്‍ ഇളവുമായി വിമാനക്കമ്ബനികള്‍ രംഗത്തെത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ നിരക്കിനേക്കാള്‍ വലിയ കുപറവാണ് ഇത്തവണത്തെ നിരക്കില്‍. കോഴിക്കോടേക്ക് ഗള്‍ഫ് എയര്‍ സര്‍വീസ് ആരംഭിച്ചതാണ് നിരക്ക് കുറയാന്‍ കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇത്തിഹാദ് എയര്‍ലൈന്‍സ്, ഒമാന്‍ എയര്‍ എന്നിവര്‍ മാസങ്ങള്‍ക്ക് മുമ്ബെ കേരളത്തിലേക്ക് അവധിക്കാല ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം ബുക്ക് ചെയ്തവര്‍ക്ക് മടക്കയാത്ര ഉള്‍പ്പെടെ 140 ദിനാറോളമാണ് നല്‍കേണ്ടി വന്നത്. മുമ്ബ് 160 മുതല്‍ 180 ദിനാര്‍ വരെ ഉണ്ടായിരുന്നത് ഇപ്പോള്‍120140 ദിനാര്‍ എന്ന നിലയിലേക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ട്.

ഇത്തിഹാദ് എയര്‍ലൈന്‍സ്, ഒമാന്‍ എയര്‍ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും കോഴിക്കോടേക്കും സര്‍വീസ് നടത്തുന്നുണ്ട്. എമിറേറ്റ്സ് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് കൊച്ചി, കോഴിക്കോടേക്കും സര്‍വീസ് നടത്തുന്നുണ്ട്. വിവിധ വിമാന കമ്ബനികളുടെ നിരവധി വിമാനങ്ങളാണ് ബഹ്റൈനില്‍ നിന്ന് ദിനം പ്രതി കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്.