Saturday
21 Apr 2018

മൂലമറ്റത്ത് ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം

By: Web Desk | Tuesday 14 November 2017 6:20 PM IST

തൊടുപുഴ: മൂലമറ്റം കുരുതിക്കളത്ത് ഐസ് കയറ്റി വന്ന മിനി ലോറി 100 മീറ്ററോളം ആഴമുള്ള കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഉച്ചക്ക് 12.45ഓടെ കുരുതിക്കുളം ഒന്നാം വളവിലായായിരുന്നു സംഭവം. കോട്ടയം ചെംപ്ലാവ് മംഗലത്ത് വീട്ടില്‍ അജോ കുര്യനാ(22)ണ് അപകടത്തില്‍ മരിച്ചത്. ലോറിയിലുണ്ടായിരുന്ന ബന്ധുവും ക്ലീനറുമായ ആല്‍ബിന്‍ ജോണി(22)യെ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കട്ടപ്പനിയില്‍ ഐസ് പ്ലാന്റില്‍ ലോഡിറക്കിയ ശേഷം ഇടുക്കിയില്‍ നിന്നും തൊടുപുഴക്ക് മടങ്ങിവരവെയായിരുന്നു അപകടം. ഗട്ടറില്‍ വീഴാതെ വാഹനം വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് റോഡിന്റെ കട്ടിംഗില്‍ നിന്നും വാഹനം നേരെ താഴേക്ക് പതിക്കുകയായിരുന്നു. ബന്ധുവായ ആല്‍ബിന്‍ വാഹനത്തില്‍ നിന്നും തെറിച്ചു പോയിരുന്നു.

 

Related News