Sunday
21 Jan 2018

ഇന്ത്യൻ വിദ്യാർത്ഥിയെ വിലക്കെടുത്തിട്ടില്ല: ഗൂഗിൾ

By: Web Desk | Wednesday 2 August 2017 4:43 PM IST

ന്യൂഡല്‍ഹി: ഇന്ത്യകാരനായ പ്ലസ് ടു വിദ്യാർത്ഥിയെ വന്‍ തുകയ്ക്ക് 16 കാരനെ ജോലിക്കെടുത്തു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഗൂഗിള്‍. ഗ്രാഫിക് ഡിസൈനിംഗിലെ മികവ് കണ്ട് 12 ലക്ഷം രൂപ മാസശമ്പളത്തില്‍ ഛണ്ഡീഗഡില്‍ നിന്നുള്ള പന്ത്രണ്ടാം ക്‌ളാസ്സുകാരന്‍ ഹര്‍ഷിത് ശര്‍മ്മയെ ഗൂഗിള്‍ ജോലിക്കെടുത്തു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് വ്യാജമാണെന്ന് ഗൂഗിള്‍ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. തങ്ങളുടെ എച്ചആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് റെക്കോഡില്‍ ഹര്‍ഷിത് ശര്‍മ്മ എന്നൊരു പേര് പോലും ഇല്ലെന്നും ഗൂഗിള്‍ ഇന്ത്യ പറയുന്നു.

സര്‍ക്കാര്‍ വിദ്യാലയത്തില്‍ പന്ത്രണ്ടാം ക്ലാസില്‍ ഐ.ടി മുഖ്യ വിഷയമായെടുത്താണ് ഹര്‍ഷിത് പഠിച്ചത്. പല ജോലികള്‍ക്കായും താന്‍ ഇന്റര്‍നെറ്റില്‍ പരതാറുണ്ടായിരുന്നെന്നും ഗൂഗിളിലെ അവസരം ശ്രദ്ധയില്‍പെട്ടതോടെ കഴിഞ്ഞ മേയില്‍ അപേക്ഷ അയക്കുകയായിരുന്നുവെന്നും ഹര്‍ഷിത് നേരത്തേ പറഞ്ഞിരുന്നു.

Related News