Tuesday
22 Aug 2017

ഗൂഗിളിൽ ജോലി! ഹർഷിതിന് മാനസികാസ്വാസ്ഥ്യം

By: Web Desk | Wednesday 9 August 2017 3:35 PM IST

ഗൂഗിളിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് വന്ന വ്യാജ ഫോൺ കോളിലൂടെ ഉണ്ടായ നഷ്ടം ഈ മാതാപിതാക്കൾക്ക് ചെറുതല്ല. മകന്റെ ഇപ്പോഴത്തെ അവസ്ഥയാണ് കാരണം. ഹർഷിത് ശർമ്മ എന്ന പതിനാറുകാരനാണ് കൺഫ്യൂഷണൽ ഡയഗണോസിസ് എന്ന അവസ്ഥയിലേക്ക് എത്തിയത്. ഇപ്പോൾ കുട്ടിയുടെ ഭാവി എന്താകും എന്ന വിഷമത്തിലാണ് ഹർഷിതിന്റെ അച്ഛനും അമ്മയും. കൂടാതെ അവരുടെ സഹപ്രവർത്തകർ, ബന്ധുക്കൾ, അയൽക്കാർ എന്നിവരുടെ കളിയാക്കലുകളെയും ഇവർ ഭയക്കുന്നു.

ഹര്‍ഷിതിന്റെ മാതാപിതാക്കള്‍ രണ്ടു പേരും അധ്യാപകരാണ്. രണ്ടു പേരും ചണ്ഡിഗഡിലെ സെക്ടര്‍ 33 ലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ നടപടി ശരിയല്ലെന്ന് പറയുന്നു.

പത്ര പ്രസ്താവന കൊടുക്കും മുമ്ബ് മാതാപിതാക്കളോടെങ്കിലും അന്വേഷിക്കണമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഞാനും ഒരു സ്കൂളിന്റെ പ്രിന്‍സിപ്പാളാണ്. എനിക്ക് ആ സ്ഥാനത്തിന്റെ ഉത്തരവാദിത്വം എന്താണെന്ന് അറിയാമെന്നും ഹര്‍ഷിതിന്റെ പിതാവ് രജീന്ദര്‍ കെ ശര്‍മ്മ പറഞ്ഞു.

ഗൂഗിളിന്റെ ഗ്രാഫിക് ഡിസൈനറായിട്ടാണ് ഈ പതിനാറുകാരന്‍ കാലിഫോര്‍ണിയയിലേക്ക് പറക്കാനിരിക്കുന്നത്. പ്രതിമാസം നാലു ലക്ഷം രൂപ പ്രതിപലം നല്‍കി ഗൂഗിളിന്റെ യു എസിലെ ഗ്രാഫിക് ഡിസൈനിംഗ് ടീമിലേയ്ക്കാണ് തെരഞ്ഞെടുത്തതെന്നും ഒരു വര്‍ഷത്തെ ട്രെയിനിംഗ് കഴിഞ്ഞാല്‍ 12 ലക്ഷം രൂപ മാസശബളം ലഭിക്കുമെന്നുമായിരുന്നു പത്ര പ്രസ്താവന.
പ്രിന്‍സിപ്പാള്‍ ആണ് ഇത് പത്രപ്രസ്താവനയായി നല്‍കിയത്. പിന്നീട് ഇന്ത്യയാകെ വാര്‍ത്തയാകുകയുമായിരുന്നു. പിന്നീട് ഗൂഗിള്‍ വാര്‍ത്ത നിഷേധിച്ച്‌ രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സഹപാഠികളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും ഉണ്ടായ കളിയാക്കലുകള്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദമാണ് കുട്ടിയെ മാനസികാസ്വാസ്ഥ്യത്തിലേക്ക് എത്തിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

പത്ര പ്രസ്താവനയ്‌ക്കെതിരെ ഗൂഗിൾ രംഗത്ത് എത്തിയിരുന്നു. അപ്പോഴാണ് തങ്ങൾ നേരിട്ട വ്യാജ വർത്തയെപ്പറ്റി ഇവർ പറയുന്നത്.

Related News