Wednesday
22 Nov 2017

കുഞ്ഞുങ്ങളുടെ മരണം: കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

By: Web Desk | Monday 4 September 2017 9:10 PM IST

ഉത്തര്‍പ്രദേശിലെ ബാബ രാഘവ് ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്റെ അഭാവംമൂലം കുട്ടികള്‍ മരിച്ച സംഭവത്തില്‍   അനസ്‌തേഷ്യ വിഭാഗം തലവനായ സതീഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തിങ്കളാഴ്ച നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയതെന്ന് എഎന്‍ഐ വെളിപ്പെടുത്തുന്നു.
അതേസമയം ബിആര്‍ഡി ആശുപത്രിയില്‍ തികച്ചും വൃത്തിഹീനമായ സാഹചര്യമാണുള്ളതെന്നും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വേണ്ടത്ര പരിചയമില്ലെന്നും കേന്ദ്രസംഘം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂട്ടമരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി കേന്ദ്രസംഘം നിയോഗിച്ച മൂന്നംഗ വിദഗ്ദ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
എഴുപതിലധികം കുഞ്ഞുങ്ങള്‍ മരിച്ചതില്‍ ഭൂരിഭാഗവും നവജാത ശിശുക്കളായിരുന്നു.