Friday
19 Oct 2018

ഗോത്രായനം

By: Web Desk | Saturday 13 January 2018 9:15 PM IST

ഗോത്രായനം പഠനയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

കല്‍പറ്റ:വയനാട് ജില്ലയില്‍ സ്‌കൂളുകളില്‍ നിന്നും പഠന മികവുള്ള തെരഞ്ഞെടുത്ത പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ 26 പെണ്‍കുട്ടികളും 6- ആണ്‍കുട്ടികളും,വയനാട് ജില്ലാ കലക്ടര്‍,പൊതുവിദ്യാഭ്യാസവകുപ്പ്,എസ് എസ് എഎന്നിവയുടെ നേതൃത്വത്തില്‍ കൊച്ചി മെട്രോയും പരിസര പ്രദേശങ്ങളും സന്ദര്‍ശിക്കാനുള്ള പഠനയാത്ര ജില്ലാ പഞ്ചായത്ത് സ്റ്റാന്റി ഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി, ഡിവൈഎസ്പി പ്രിന്‍സ് എബ്രാഹാം, എസ് എസ് എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ബാബുരാജ്, ജി എല്‍ പ്രോഗ്രാം ഓഫീസര്‍ എം.ഒ.സജി എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു.15-ാം തീയ്യതി രാവിലെ സംഘം വയനാട്ടില്‍ തിരിച്ചെത്തും.ജില്ലാ കലക്ടര്‍ എസ് സുഹാസ് എറണാകുളത്ത് വെച്ച് സംഘത്തെസ്വീകരിക്കുകയും അവരോടൊപ്പം മെട്രോ യാത്ര നടത്തുകയും ചെയ്യും.തിരിച്ചെത്തിയാല്‍ ഇവര്‍ തങ്ങളുടെ യാത്രാനുഭവങ്ങള്‍ സഹപാഠികളുമായി പങ്കുവെക്കുകയും യാത്രാവിവര രണങ്ങള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യും.