Saturday
23 Sep 2017

ഗൗരി ലങ്കേഷ് വധം: എ ഐ എസ് എഫ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

By: Web Desk | Wednesday 13 September 2017 7:11 PM IST

 

കൊച്ചി : പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തില്‍ പ്രതിഷേധിച്ചും ഫാസിസ്റ്റ് ഭീകരതക്കുമെതിരെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല കാമ്പസില്‍ എ ഐ എസ് എഫ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍
പ്രതിഷേധ ജ്വാലയും സംഗമവും സംഘടിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകനും യുവകലാസാഹിതി ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ ഷാജി ഇടപ്പള്ളി ഉദ്ഘാടനം ചെയ്തു.എ ഐ വൈ എഫ് കളമശ്ശേരി മണ്ഡലം പ്രസിഡന്റ് സക്കീര്‍ ആഞ്ഞിലിമൂട്ടില്‍ , എ ഐ എസ് എഫ് യൂണിറ്റ് സെക്രട്ടറി ഫാസില്‍ അലി , ജോയിന്റ് സെക്രട്ടറി അജാസ് പി മാത്യു എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് ഷേക്ക് നിഹാല്‍ അക്ബര്‍ അധ്യക്ഷത വഹിച്ചു.

 

Related News