Tuesday
19 Jun 2018

രാജ്യത്തിന്റെ കടബാധ്യത വര്‍ദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

By: Web Desk | Thursday 28 December 2017 10:17 AM IST

വരുന്ന സാമ്പത്തിക വർഷം 50,000 കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു. ഗവണ്‍മെന്റ് സെക്യൂരിറ്റികളിലൂടെയാവും ഇത്രയും പണം സര്‍ക്കാര്‍ കടം വാങ്ങുക. രാജ്യത്തിന്റെ കടബാധ്യത വര്‍ദ്ധിപ്പിക്കുന്ന പുതിയ തീരുമാനം ബുധനാഴ്ചയാണ് കേന്ദ്രധനമന്ത്രാലയം പുറത്ത് വിട്ടത്.

ഇതോടൊപ്പം നിലവിലുള്ള 86,203 കോടി രൂപയുടെ ട്രഷറി ബില്ലുകള്‍ വരുന്ന മാര്‍ച്ചോടെ 25,006 ആയി വെട്ടിക്കുറയ്ക്കുമെന്നും സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നു.

ജി.എസ്.ടി നടപ്പിലാക്കുന്നതിലൂടെ പിരിഞ്ഞു കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന നികുതി വരുമാനം ലഭിക്കാത്തതാണ് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായത്. ഇതേത്തുടര്‍ന്നാണ് 50,000 കോടി രൂപ അധിക വായ്പയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്.
എന്നാൽ ഈ തീരുമാനം ധനപരമായ ആശങ്കകൾ ഉയർത്തുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ച നടപ്പിലാക്കിയ ചരക്ക് സേവന നികുതിയും ഫലപ്രാപ്തിയില്‍ എത്തിയില്ലെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും സാമ്പത്തിക നിരീക്ഷകര്‍ പറയുന്നുണ്ട്.

Related News