Thursday
18 Oct 2018

ഗവണ്‍മെന്റ് ആയൂര്‍വ്വേദ നഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന സമ്മേളനം

By: Web Desk | Friday 10 November 2017 1:13 PM IST

ആലപ്പുഴ: കേരളാ ഗവണ്‍മെന്റ് ആയൂര്‍വ്വേദ നഴ്‌സ് അസ്സോസിയേഷന്‍ 30-ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി വൈ എം സി എ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വൈകിട്ട് 5ന് കുടുംബസംഗമം, കലാപരിപാടികള്‍, സര്‍വ്വീസില്‍ നിന്നും വിരമിച്ച അസ്സോസിയേഷന്‍ അംഗങ്ങളെ ആദരിക്കല്‍, എസ് എസ് എല്‍ സി, പ്ലസ്ടു ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ മികച്ച കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ എന്നിവ ഉണ്ടായിരിക്കും. നാളെ രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി വി ടി മാത്തുക്കുട്ടി സ്വാഗതം പറയും. കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, ഡോ. രമാകുമാരി, ഡോ. കെ എസ് പ്രിയ, ഡോ. എ ജയന്‍ എന്നിവര്‍ സംസാരിക്കും. കെ ജെ ഷീന നന്ദി പറയും. ഉച്ചയ്ക്ക് 12ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അക്കാമ്മ പോള്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി വി രാജേഷ് സ്വാഗതം പറയും. ഡോ. ദുര്‍ഗ്ഗാ പ്രസാദ്, കെ എസ് കേരളവര്‍മ്മ, കെ വി സാബു, വി എ കുഞ്ഞുകുട്ടന്‍, കെ എ ബഷീര്‍, എബ്രഹാം കുരുവിള എന്നിവര്‍ സംസാരിക്കും. സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്‍ എസ് പ്രവീണ്‍രാജ് നന്ദി പറയും. വാര്‍ത്താസമ്മേളനത്തില്‍ അക്കാമ്മ പോള്‍, മാത്തുക്കുട്ടി വി ടി, കെ ജെ ഷീന, പി എം മേഴ്‌സി, പി വി കുമാരി ദേവി എന്നിവര്‍ പങ്കെടുത്തു.