Friday
18 Aug 2017

‘അതിരപ്പിളളി: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

By: Web Desk | Thursday 10 August 2017 10:17 AM IST

തൃശൂർ: ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾ കെഎസ്ഇബി ആരംഭിച്ചു. പാരിസ്ഥിതിക അനുമതി അവസാനിച്ച ജൂലൈ 18നു മുന്പാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നത്. പദ്ധതി പ്രദേശത്ത് കെഎസ്ഇബി ട്രാൻസ്ഫോമർ സ്ഥാപിക്കുകയും ചെയ്തു.

നിർമാണം തുടങ്ങിയെന്ന് കെഎസ്ഇബി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട് . വനംവകുപ്പിന് നൽകാനുള്ള നഷ്ടപരിഹാരം കെഎസ്‌ഇബി നൽകിയതായും റിപ്പോർട്ടുണ്ട്.
അഞ്ചുകോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചതെന്നും വനംവകുപ്പിന് നല്‍കാനുളള നഷ്ടപരിഹാരം നല്‍കിയതായും കെഎസ്ഇബി കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്. അതിരപ്പിളളി പദ്ധതിക്കായി പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു.
ഭരണപക്ഷത്ത് നിന്നും പദ്ധതിക്കെതിരെ സിപിഐയുടെ എതിര്‍പ്പും ശക്തമാണ്. പദ്ധതിക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതിനെതിരെ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനും രംഗത്ത് എത്തിയിരുന്നു.
വൈദ്യുതി ബോർഡിൽ കാലങ്ങളായി പ്രവർത്തിച്ചുവരുന്ന കരാർ ലോബിയുടെ സമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ടാണ് ഇപ്പോൾ പദ്ധതി ആരംഭിക്കുന്നതെന്നും. ഈ പദ്ധതിക്കെതിരെ ഉന്നയിക്കപ്പെട്ട വിയോജിപ്പുകളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയിൽ ഇന്നേവരെ മറുപടി നൽകാൻ അധികൃതർക്ക് സാധിച്ചിട്ടില്ലെന്നും മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഫേസ് ബുക്കിലൂടെ പ്രതികരിച്ചു.