Monday
23 Jul 2018

ഹരിത ട്രൈബ്യുണല്‍ വിധി സുപ്രിം കോടതി റദ്ദാക്കി

By: Web Desk | Saturday 23 September 2017 10:01 PM IST

ന്യൂഡല്‍ഹി:

ആവശ്യമായ യോഗ്യതയില്ലെന്ന് കാണിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍മാരെ നീക്കിയ ഹരിത ട്രൈബ്യുണലിനെ വെട്ടി സുപ്രിംകോടതി. ഹരിത ട്രൈബ്യുണല്‍ വിധി റദ്ദാക്കിക്കൊണ്ടാണ് പരമോന്നത കോടതിയുടെ ഇടപെടല്‍.
പരിസ്ഥിതി വിഷയങ്ങളില്‍ അല്ലാതെ നിയമന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ട്രൈബ്യൂണലിന് അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രൈബ്യൂണന്‍ വിധി സുപ്രീംകോടതി റദ്ദാക്കിയത്. നിയമനത്തിന് ചട്ടങ്ങള്‍ രൂപീകരിക്കാത്ത സംസ്ഥാനങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് യോഗ്യതയില്ലാത്തവരെ ട്രൈബ്യുണല്‍ നീക്കിയിരുന്നത്. ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ അപ്പീലിലാണ് സുപ്രിം കോടതി ഇടപെടല്‍.
തങ്ങള്‍ക്ക് അധികാരമില്ലാത്ത കാര്യത്തിലാണ് ട്രൈബ്യുണല്‍ ഇടപെട്ടതെന്നും, ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ ഉത്തരവിറക്കിയതെന്നും സുപ്രിം കോടതി നിരീക്ഷിച്ചു. ഇചതോടൊപ്പം നിയമന യോഗ്യതകള്‍ വ്യക്തമാക്കി ആറുമാസത്തിനകം ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് സുപ്രിം കോടതി സംസ്ഥാന സര്‍ക്കാരുകളോടും നിര്‍ദേശിച്ചച്ചിട്ടുണ്ട്. അതേസമയം ട്രൈബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തില്‍ സ്ഥാനം നഷ്ടമായവരെ പുനര്‍നിയമിക്കാന്‍ തയ്യാറാകാതിരുന്ന കോടതി ഇവരോട് ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related News