Wednesday
22 Nov 2017

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സജ്ജം

By: Web Desk | Thursday 31 August 2017 1:34 AM IST

തിരുവനന്തപുരം: ഇന്ത്യ- ന്യൂസിലണ്ട് ടി20 മത്സരം നടക്കാനിരിക്കുന്ന ഗ്രീന്റഫീല്‍ഡ് സ്റ്റേഡിയം ബിസിസിഐ-ഐസിസി ഉന്നത സംഘം പരിശോധിച്ചു.
ഇന്നലെ വൈകീട്ടോടെയാണ് സംഘം ഗ്രൗണ്ട് പരിശോധക്കെത്തിയത്.നവംബര്‍ ഏഴിനാണ് ഇന്ത്യ ന്യൂസിലാന്റ് ടി20ക്ക് ഗ്രീന്‍ഫീല്‍ഡ് വേദിയാവുക. ഗ്രീന്‍ഫീല്‍ഡില്‍ ആദ്യമായാണ് ഐസിസി പ്രതിനിധി പരിശോധന നടത്തുന്നത്.
ഐസിസി മാച്ച് റഫറി ജവഗല്‍ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ബിസിസിഐ അഴിമതി വിരുദ്ധ സമിതി തലവന്‍ എന്‍ എസ് വിര്‍ക്ക്, ബിസിസിഐ ജനറല്‍ മാനേജര്‍ എം വി ശ്രീധര്‍, സൗത്ത് സോണ്‍ ക്യൂറേറ്റര്‍ പി ആര്‍ വിശ്വനാഥന്‍ എന്നിവരാണുണ്ടായിരുന്നത്. സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ളതെന്ന് ഐസിസി മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് പറഞ്ഞു. പിച്ചുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് യോജിച്ചതാണെന്നും ശ്രീനാഥ് പറഞ്ഞു.
ഗ്രൗണ്ടിന് പുറമെ, അടിസ്ഥാന സൗകര്യങ്ങള്‍, ഫ്‌ളഡ്‌ലിറ്റ്, കളിക്കാരുടെ ഡ്രസ്സിങ്ങ് റൂം, ഡൈനിങ്ങ് ഏരിയ, മീഡിയാ റൂം, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ സംഘം പരിശോധിച്ചു.
എല്ലാ സൗകര്യങ്ങളുമുള്ള അതിമനോഹരമായ സ്‌റ്റേഡിയമാണിതെന്ന് സംഘം കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചു. ഗ്രൗണ്ട് സംബന്ധിച്ച റിപ്പോര്‍ട്ട് സംഘം ഐസിസിക്ക് സമര്‍പ്പിക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡണ്ട് ടിസി മാത്യു അറിയിച്ചു. ടിസി മാത്യുവിന് പുറമെ, കെസിഎ പ്രസിഡണ്ട് ബി.വിനോദ് കുമാര്‍, കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ്, വൈസ് പ്രസിഡണ്ടുമാരായ നാസര്‍ മച്ചാന്‍, രജിത് രാജേന്ദ്രന്‍, തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ് കുമാര്‍ എന്നിവരും സംഘത്തെ അനുഗമിച്ചു.