Saturday
21 Apr 2018

പി പ്രസാദിന്റെ ഹര്‍ജി ദേശീയ ഹരിത ട്രിബ്യൂണല്‍ ഫയലില്‍ സ്വീകരിച്ചു

By: Web Desk | Tuesday 14 November 2017 6:39 PM IST

തിരുവനന്തപുരം: മൂന്നാറിലെ പരിസ്ഥിതി സന്തുലനം നഷ്ടപ്പെടുത്തുന്ന ഭൂമി കയ്യേറ്റങ്ങള്‍ക്കും, അനിയന്ത്രിതമായ പ്രകൃതി നശീകരണത്തിനും, മലിനീകരണത്തിനുമെതിരെ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന്  ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ് ദേശീയ ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബഞ്ചില്‍ ഫയല്‍ ചെയ്ത ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. 248/2017 എന്ന നമ്പരിലുള്ള അപ്പീലാണ് ട്രിബ്യൂണല്‍ ഫയലില്‍ സ്വീകരിച്ച് ഡിസംബര്‍ എഴിന് വാദം കേള്‍ക്കാന്‍ നോട്ടീസ് അയച്ചത്.
അപ്പീല്‍ പരിസ്ഥിതി പ്രാധാന്യമുള്ള മൂന്നാര്‍ മേഖലയിലെ ക്രമരഹിതമായ നിര്‍മ്മാണങ്ങളും അനിയന്ത്രിതമായ പ്രകൃതി ചൂഷണവും പശ്ചിമഘട്ട മലനിരകളുടെ സന്തുലിതാവസ്ഥ ഇല്ലാതാക്കുമെന്നും വലിയ പരിസ്ഥിതി നാശത്തിനും പ്രകൃതി ദുരന്തങ്ങള്‍ക്കും ഇടവരുത്തുമെന്നും പ്രസാദ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

Related News