Monday
25 Jun 2018

സൈനിക ക്യാമ്പിൽ ഗ്രനേഡ് ലോഞ്ചർ പൊട്ടിത്തെറിച്ചു; ഒരാളുടെ നില ഗുരുതരം

By: Web Desk | Wednesday 14 March 2018 4:26 PM IST

റായ്പൂർ:

സൈനിക ക്യാമ്പിൽ ഗ്രനേഡ് ലോഞ്ചർ പൊട്ടിത്തെറിച്ച് മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡില്‍ ദന്തേവാഡ ജില്ലയിലെ സൈനിക ക്യാമ്പില്‍  ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. നക്സൽ വിരുദ്ധ ഓപ്പറേഷൻ ഡ്യൂട്ടിക്കായി ആയുധങ്ങളും വെടിക്കോപ്പുകളും സജ്ജമാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.