Friday
21 Sep 2018

ഗ്രൂപ്പ് മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിച്ചു: സുധീരന്‍

By: Web Desk | Tuesday 12 June 2018 4:38 PM IST

ഗ്രൂപ്പ് വൈരത്തിന്റെ ഇരയായിട്ടാണ് താന്‍ പടിയിറങ്ങിയത്,  ഗ്രൂപ്പ് മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിച്ചു,  പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നതുകൊണ്ടാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചതെന്നു  വി എം സുധീരൻ. ദയവായി ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തെണമെന്ന് ഇന്നത്തെ യോഗത്തിലും താന്‍ ആവശ്യപ്പെട്ടതായി സുധീരന്‍ പറഞ്ഞു.

എല്ലാ നേതാക്കളെയും ആദരിച്ച്, കൊടുക്കേണ്ട ബഹുമാനം നല്‍കിയാണ് ഞാന്‍ അവരോട് പെരുമാറിയത്. അവരാകട്ടെ, ഗ്രൂപ്പ് ശക്തിപ്പെടുത്തുക എന്ന ഒരേ വികാരം മാത്രം മനസ്സില്‍ വെച്ചു. പാര്‍ട്ടിക്കെന്തു സംഭവിച്ചാലും ഗ്രൂപ്പ് ശക്തിപ്പെടുത്തുക, പാര്‍ട്ടിയല്ല വലുത് ഗ്രൂപ്പാണ് എന്ന ചിന്തയാണ് അവര്‍ക്ക്. ദയവായി ഈ ഗ്രൂപ്പ് അതിപ്രസര ശൈലിയില്‍ നിന്നും മാറണം. മിടുക്കും കഴുവും ജനസ്വീകാര്യതയുമുള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരണം. ജനകീയ പ്രശ്‌നങ്ങളിലും ജീവല്‍ പ്രശ്‌നങ്ങളിലും സജീവമായി പാര്‍ട്ടി ഇടപെടണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാലത്ത് 20 വര്‍ഷം പൂര്‍ത്തിയായവര്‍ മത്സരത്തില്‍ നിന്നും മാറി നില്‍ക്കണമെന്ന് നിര്‍ദ്ദേശം വച്ചിരുന്നു. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരം കിട്ടാനാണ് അത് പറഞ്ഞത്.

കോഴിക്കോട് വച്ചുള്ള വീഴ്ചയില്‍ മൂന്നു നാലു മാസത്തെ ചികിത്സയും വിശ്രമവും ആവശ്യമുണ്ടായിരുന്നു. എങ്കിലും, ഗ്രൂപ്പ് വൈരത്തിന്റെ ഇരായായാണ് താന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്, സൂധീരന്‍ വ്യക്തമാക്കി.