Monday
20 Aug 2018

ജിസാറ്റ് 6എ വിജയകരമായി വിക്ഷേപിച്ചു

By: Web Desk | Thursday 29 March 2018 5:29 PM IST

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 6 എ വിജയകരമായയി വിക്ഷേപിച്ചു. ആന്ധ്രാ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വൈകിട്ട് 4.56ന് ജിസാറ്റ് 6 എ ഉപഗ്രഹവും വഹിച്ചാണ്  ജി.എസ്.എല്‍.വി മാര്‍ക്ക് 2 റോക്കറ്റ് ആകാശത്തേക്ക് കുതിച്ചുയര്‍ന്നത്. വാര്‍ത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുകയാണ് ജിസാറ്റ് 6 എ യിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നതെന്ന്  ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയുടെ രണ്ടാമത്തെ എസ് ബാന്‍ഡ് ഉപഗ്രഹമാണ് ജിസാറ്റ് 6 എ. ആദ്യ ഉപഗ്രഹമായ ജിസാറ്റ് 6ന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തു പകരുകയാണ് ജിസാറ്റ് 6 എ യുടെ ദൗത്യം. ഉപഗ്രഹം അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ വാര്‍ത്താവിനിമയ രംഗത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. കൂടുതല്‍ വ്യക്തതയുള്ള സിഗ്‌നലുകള്‍ കൈമാറാന്‍ സാധിക്കുന്ന ഉപഗ്രഹം സൈനിക മേഖലയിലെ ആവശ്യങ്ങള്‍ക്കും ഉപകരിക്കും.
ജിസാറ്റ് പരമ്പരയിലെ 12ാമത് വിക്ഷേപണമാണ് ഇന്ന് നടത്തിയത്.

Pic Courtesy: The Hindu