Monday
23 Jul 2018

ദോശമാവിനും പിണ്ണാക്കിനും വിലകുറയുമെന്ന് ജിഎസ്ടി കൗണ്‍സില്‍

By: Web Desk | Saturday 9 September 2017 10:52 PM IST

ഹൈദരാബാദ്:

ജിഎസ്ടി നിരക്കുകളില്‍ പരിഹാസ്യമായ ആശ്വാസം . ദോശമാവ്, പിണ്ണാക്ക്, മഴക്കോട്ട് തുടങ്ങി 30 ഇനങ്ങളുടെ ജിഎസ്ടി നിരക്കുകളിലാണ് നേരിയ മാറ്റമുണ്ടായത്. ഹൈദരാബാദില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം. പൊതുജനത്തിന് ഗുണമുണ്ടാകുന്നതല്ല വില ഇളവുള്ള പലവിഭവവുമെന്നത് ശ്രദ്ധേയം. ഇഡലി ദോശമാവ്, പിണ്ണാക്ക്, മഴക്കോട്ട്, റബര്‍ ബാന്‍ഡ് തുടങ്ങിയവയുടെ വിലകളിലാണ് കുറവുണ്ടാവുകയെന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ഖാദിക്ക് ജിഎസ്ടി ഒഴിവാക്കി. ജിഎസ്ടി വന്നതോടെ ആകെ നികുതി വരുമാനം വര്‍ധിച്ചതായും ജയ്റ്റ്‌ലി പറഞ്ഞു.

ഇടത്തരം വലുപ്പമുള്ള കാറുകള്‍ക്ക് 2 % അധികസെസ്, വലിയ കാറുകള്‍ക്ക് 5 %, എസ്‌യുവികളുടെ സെസ്സില്‍ 7 % വര്‍ധന, എസ്!യുവികളുടെ സെസ്സില്‍ 7 % വര്‍ധന, റജിസ്‌ട്രേഡ് ട്രേഡ്മാര്‍ക്കുള്ള സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് 5 % ജിഎസ്ടി എന്നിങ്ങനെ ഈടാക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജ്ിഎസ്ടി നിരക്കുമൂലം പ്രതിസന്ധിയിലായ മേഖലകളെസ്പര്‍ശിച്ചില്ലെന്നും ഹോട്ടല്‍ഭക്ഷണമുള്‍പ്പെടെയുള്ള ചിലകാര്യങ്ങളില്‍ ചര്‍ച്ച നടന്നില്ലെന്നും ആക്ഷേപമുണ്ട്.