Wednesday
17 Jan 2018

ലോകത്തിലെ ഏറ്റവും നീളം കൂടിയ വിവാഹവസ്ത്രത്തിന് ഗിന്നസ്സ് റെക്കോര്‍ഡ്

By: Web Desk | Monday 18 December 2017 10:08 PM IST

ലോകത്തിലെ ഏറ്റവും നീളം കൂടിയ വിവാഹവസ്ത്രത്തിന് ഗിന്നസ്സ് റെക്കോര്‍ഡ്. ഫ്രാന്‍സില്‍ നിന്നും നെയ്ത 8,095 മീറ്റര്‍ നീളമുള്ള ഡ്രസ്സിനാണ് റെക്കോര്‍ഡ്.

15 സന്നദ്ധസേവകരുടെ സഹായത്തോടെയാണ് വസ്ത്രം തുന്നിയത്. ഓരോരോ ഭാഗങ്ങളായാണ് തുന്നല്‍ ആരംഭിച്ചത്. ഏകദേശം രണ്ടു മാസമെടുത്തു വസ്ത്രം തുന്നിയെടുക്കാന്‍. 1,203.9 മീറ്ററാണ് മുൻ റെക്കോഡ് ബ്രേക്കിങ് വസ്ത്രത്തിന്‍റെ ഭാഗമായി സംഘം തയ്യാറാക്കിയത്.

ഗിന്നസ് വേൾഡ് റെക്കോർഡ് ടൈറ്റിൽ  11 വർഷത്തിനു ശേഷം തിരിച്ചുപിടിക്കുന്ന കസവ് ഉല്‍പ്പന്നങ്ങളുടെ ഇൗറ്റില്ലമായ കൗഡ്രി എന്ന  ഫ്രഞ്ചു നഗരത്തിലാണ് വിവാഹവസ്ത്രം ആദ്യമായി അനാച്ഛാദനം ചെയ്തത്.

ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡ് വിധികര്‍ത്താവ് റോബ് മോളോയ്, ഫ്രഞ്ച് കമ്പനിയായ കാബിനറ്റ് കാരോണ്‍ ബ്രിഫോട്ടിന്‍റെ പ്രൊഫഷണല്‍ സര്‍വ്വേയര്‍ ക്രസ്റ്റഫ് ഡുമോണ്ട് എന്നിവര്‍ ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് കൊടുത്തത്.

അതിനുശേഷം, വിവാഹവസ്ത്രത്തിന്‍റെ ഓരോ ഭാഗം മുറിച്ച് വിറ്റു, ലഭിച്ച എല്ലാ പണവും ചാരിറ്റികള്‍ക്ക് സംഭാവനയായി നല്‍കി.