Monday
23 Jul 2018

ഓഖി ഇന്ന് അർദ്ധ രാത്രി ഗുജറാത്തിലേക്ക് 

By: Web Desk | Tuesday 5 December 2017 1:42 PM IST

മുംബൈയിലെ വെർളി തീരത്ത് കനത്ത മഴ തുടരുന്നു

 കേരളത്തെ തകർത്തെറിഞ്ഞ ഓഖി ചുഴലിക്കാറ്റ് ചൊവ്വാഴ്ച്ച അർദ്ധ രാത്രിയിൽ തെക്കൻ ഗുജറാത്ത് തീരങ്ങളിൽ വീശുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഗുജറാത്തിലെ എല്ലാ ജില്ലകളിലും കനത്ത ജാഗ്രത.

വടക്കൻ കൊങ്കണിലും വടക്കു, മധ്യ മഹരാഷ്ട്രയിലും കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.  ഗുജറാത്തിലെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിച്ചു, അമിത് ഷാ തീരാ ദേശങ്ങളായ റജുല, മഹുവ, ഷിഹോർ എന്നിവിടങ്ങളിലെ പര്യടനം റദ്ദാക്കി.

ചുഴലിയുടെ ശക്തി കുറഞ്ഞു ന്യൂന മർദ്ദമായി മാറുമെന്ന് കാലാവസ്ഥ കേന്ദ്രം പറഞ്ഞു. പക്ഷെ ശക്തമായ കാറ്റു ഉണ്ടാകുമെന്നതിനാൽ മൽസ്യബന്ധനാം അരുതെന്ന് നിർദ്ദേശമുണ്ട്.  പശ്ചിമ റെയിൽവേ, ഇതിനെ നേരിടാൻ കരുതലുകൾ എടുത്തിട്ടുണ്ട്. മുംബൈയിലും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലും സ്കൂളുകൾക്ക് അവധി നൽകി. ഗോവ തീരത്തു ഒട്ടനവധി  കുടിലുകൾക്ക് നാശനഷ്ടമുണ്ടായി.

Photo  courtesy : The Hindu