Friday
19 Oct 2018

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കൃത്രിമം: കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി

By: Web Desk | Friday 15 December 2017 11:08 PM IST

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിംഗ് മെഷീനിലെ 25 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന കോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. ഈ ആവശ്യമുന്നയിച്ച് ഗുജറാത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ആരിഫ് രജ്പുത്താണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഹരജി തള്ളിയത്. തിരഞ്ഞെടുപ്പ് നിയമങ്ങളില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി അറിയിച്ചു.
വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താമെന്ന് പറയുന്നതിനുള്ള വിശദീകരണവും തെളിവും എന്താണെന്നും കോടതി ചോദിച്ചു. നിലവിലെ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിച്ച കോടതി, കോണ്‍ഗ്രസിന് പിന്നീട് തിരഞ്ഞെടുപ്പ് പരിഷ്‌കരണ ഹര്‍ജി നല്‍കാമെന്നും അറിയിച്ചു. ഗുജറാത്ത് പിസിസി സെക്രട്ടറി വ്യക്തിപരമായി ഹര്‍ജി നല്‍കിയതിനെയും കോടതി വിമര്‍ശിച്ചു.
ഗുജറാത്തില്‍ രണ്ടു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ ആയിരത്തിലേറെ ഇവിഎമ്മുകളില്‍ തകരാര്‍ കണ്ടെത്തിയിരുന്നു.

Related News