Saturday
22 Sep 2018

അനധ്യാപക ജീവനക്കാരെ പൊലീസ് പരിശോധനക്ക് വിധേയരാക്കും.

By: Web Desk | Monday 11 September 2017 9:52 PM IST

ന്യൂഡെല്‍ഹി:

ഏഴുവയസുകാരനെ പീഡിപ്പിച്ചുകൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സ്‌കൂളുകളിലെയും മുഴുവന്‍ അനധ്യാപക ജീവനക്കാരെയും പൊലീസ് പരിശോധനക്ക് വിധേയരാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. മൂന്നാഴ്ചക്കകം പരിശോധന പൂര്‍ത്തിയാക്കും. ഒരാഴ്ചക്കകം അനധ്യാപക ജീവനക്കാരുടെ വിവരം സ്‌കൂള്‍ അധികൃതര്‍ പൊലീസിന് കൈമാറണം. ഇന്ന് എടുത്ത അടിയന്തര തീരുമാനമാണിതെന്ന് ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ മനീഷ് സിസോഡിയ അറിയിച്ചു.എല്ലാ കഌസ്മുറികളിലും മറ്റ് പൊതു ഇടങ്ങളിലും സിസിടിവി സ്ഥാപിക്കുവാനും നിര്‍ദ്ദേശിച്ചു. ഗുരുഗ്രാം സ്‌കൂളിലെ ടോയ്‌ലറ്റില്‍ ഏഴുവയസുകാരന്‍ പീഡനത്തിനുശേഷം കൊല്ലപ്പെട്ടതു കൂടാതെ മറ്റൊരു സ്‌കൂളില്‍ പിഞ്ചുപെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവവുമുണ്ടായി. നിരന്തരമെന്നോണം നടക്കുന്ന നിഷ്ഠൂര സംഭവങ്ങള്‍ തടയുന്നതിനുള്ള ഊര്ജ്ജിത ശ്രമങ്ങള്‍ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

Related News