Monday
16 Jul 2018

ലങ്കയ്‌ക്കെതിരായ ടീമില്‍ നിന്ന് ഒഴിവാക്കിയത് താന്‍ ആവശ്യപ്പെട്ടത് കൊണ്ട്: ഹാര്‍ദിക് പാണ്ഡ

By: Web Desk | Tuesday 14 November 2017 11:00 PM IST

മുംബൈ:

ലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയത് സെലക്ടര്‍മാരോട് താന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണെന്ന് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ.എപ്പോഴും ടീമിനായി 100 ശതമാനം മികവ് പുറത്തെടുക്കുകയാണ് ലക്ഷ്യം. ശാരീരിക ക്ഷമത വീണ്ടെടുക്കാന്‍ ആവശ്യമായ പരിശീലനം തുടരും.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 ഏകദിനങ്ങളിലും 25 ട്വന്റി20 മത്സരങ്ങളിലും മൂന്ന് ടെസ്റ്റുകളിലും കളിച്ചു.
എന്നിട്ടും ഞാന്‍ ആധികമൊന്നും കളിച്ചിട്ടില്ല എന്നാണ് ചിലര്‍ പറയുന്നത്. ആവശ്യത്തിന് വിശ്രമം കിട്ടുന്നതിലൂടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയും.
തുടര്‍ച്ചയായ മത്സരങ്ങളില്‍ കളിച്ച് ക്ഷീണിതനായതിലാണ് വിശ്രമം ആവശ്യപ്പെട്ടതെന്നും 24കാരനായ ഹര്‍ദിക് പറഞ്ഞു.