Thursday
22 Nov 2018

ഇവിഎം ഹാക്ക് ചെയ്യാന്‍ ബിജെപി എന്‍ജിനിയര്‍മാരെ വിലയ്‌ക്കെടുത്തുവെന്ന് ഹാര്‍ദിക്

By: Web Desk | Sunday 17 December 2017 10:34 PM IST

അഹമ്മദാബാദ്: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ ബിജെപി സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരെ വിലയ്‌ക്കെടുത്തുവെന്ന് ഹാര്‍ദിക് പട്ടേല്‍. ട്വിറ്ററിലൂടെയാണ് പാടിദാര്‍ നേതാവ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
‘4000 ഇവിഎം മെഷീനുകള്‍ ചോര്‍ത്തിയിട്ടുണ്ട്. അതിനുവേണ്ടി അഹമ്മദാബാദിലെ ഒരു കമ്പനിയില്‍ നിന്നും 140 സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരെയാണ് ബിജെപി വാടകക്കെടുത്തത്’ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചു. വൈസ്‌നഗര്‍, രത്‌നാപുര്‍, വാവ് എന്നിവിടങ്ങളിലെയും കൂടാതെ പട്ടേല്‍ വിഭാഗത്തിന് ഭൂരിപക്ഷമുള്ള നിരവധി പ്രദേശങ്ങളിലും ഇവിഎം മെഷീന്‍ ചോര്‍ത്താനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആരോപിച്ചു. എന്നാല്‍ പട്ടേലിന്റെ ആരോപണം അഹമ്മദബാദ് ജില്ലാ കളക്ടര്‍ നിഷേധിച്ചു. കൂടുതല്‍ വിശദീകരണം ആവശ്യമാണെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കട്ടെയെന്നും ജില്ലാ കളക്ടര്‍ പ്രതികരിച്ചു. എടിഎം മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയുന്നുണ്ടെന്നും അതിനാല്‍ ഇവി മെഷീനിലെ വിവരങ്ങള്‍ ഹാക്ക് ചെയ്ത് ചോര്‍ത്തുക എന്നത് നടക്കാത്ത കാര്യമല്ല എന്നും വിഷയത്തില്‍ ജില്ലാ കളക്ടര്‍ മറുപടി പറയണമെന്നും ഹര്‍ദിക് പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു.

Related News