Monday
23 Jul 2018

കൊയ്ത്തും വിതയും; ജൈവ നെല്‍കൃഷിയുടെ കൊയ്ത്തും മുത്താറി കൃഷിയുടെ വിതയും

By: Web Desk | Saturday 16 December 2017 7:19 PM IST

കല്‍പറ്റ:

ജൈവ നെല്‍കൃഷിയുടെ കൊയ്ത്തും മുത്താറി കൃഷിയുടെ വിതയും ‘കൊയ്ത്തും വിതയും’ എന്നപേരില്‍ നാളെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലങ്കരസഭയുടെ കീഴിലുള്ള കാര്‍ഡ് (ക്രിസ്റ്റ്യന്‍ ഏജന്‍സി ഫോര്‍ റൂറല്‍ ഡെവലപ്‌മെന്റ്) എന്ന സംഘടനയുടെ നേതൃത്വത്തില്‍ പനമരം നെല്ലിയമ്പത്ത് നടക്കുന്ന കൊയ്ത്തും വിതയും നാളെ രാവിലെ 10.30ന് ബത്തേരി രൂപത ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്യും. കല്‍പറ്റ എംഎല്‍എ സി.കെ. ശശീന്ദ്രന്‍ അധ്യക്ഷതവഹിക്കും. ജില്ലാ പൊലീസ് സൂപ്രണ്ട് അരുള്‍ ആര്‍.ബി. കൃഷ്ണ മുഖ്യ സന്ദേശം നല്‍കും.കേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗവും പാരമ്പര്യ നെല്‍വിത്തുകളുടെ സംരക്ഷകനുമായ ചെറുവയല്‍രാമന്‍ മുഖ്യാതിഥിയായിരിക്കും.പ്രകൃതിയിലേക്ക് മടങ്ങുക എന്ന സന്ദേശം ഉള്‍ക്കൊണ്ടാണ് കാര്‍ഡ് ജൈവകൃഷി പ്രോത്സാഹന പരപാടികള്‍ ആരംഭിച്ചത്.ഇതിന്റെ ഭാഗമായി കൃഷിയേയും മണ്ണിനേയും സ്‌നേഹിക്കുന്ന ആദിവാസികളെ ചേര്‍ത്ത് നിര്‍ത്തി മൂന്ന് വര്‍ഷം മുന്‍പാണ് ജൈവ നെല്‍കൃഷി ആരംഭിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് കണിയാമ്പറ്റ പഞ്ചായത്തിലെ കാവടത്ത് ഉമ, ഗന്ധകശാല എന്നീ നെല്‍വിത്തുകള്‍ കൃഷി ചെയ്തത്. ഇതി6 െവിളവെടുപ്പാണ് നാളെ നടക്കുന്നത്.ഇതോടൊപ്പം ഇപ്പോള്‍ വയനാട്ടില്‍ നിന്നും അന്യം നിന്നുകൊണ്ടിരിക്കുന്ന മുത്താറി കൃഷിയുടെ വിതയുടെ ഉദ്ഘാടനവും നാളെ നടക്കും.കാര്‍ഡ് ഡയറക്ടര്‍ ഫാ. കെ.വൈ.ജേക്കബ്,കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ,ജില്ലാ ഐടിഡിപി ഓഫീസര്‍ പി.വാണിദാസ്,കൃഷി ഓപീസര്‍ പി.ഒ. മുഹമ്മദ് ഷെഫീഖ്, വാര്‍ഡ് അംഗം റഹിയാനത്ത് മുഹമ്മദ്, വിഡിസി ഫെഡറേഷന്‍ സെക്രട്ടറി മല്ലന്‍,രതി സുബ്രഹ്മണ്യന്‍,കാര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ബി. തോമസ്,ട്രഷറര്‍ ജോസി കുര്യന്‍ എന്നിവര്‍ പ്രസംഗിക്കും.തുടര്‍ന്ന് വിവിധ ആദിവാസി കലാരൂപങ്ങളും അവതരിപ്പിക്കും.വാര്‍ത്താസമ്മേളനത്തില്‍ ടി.ഇ.ഏലിയാസ്, കെ.പി.ആരതി, ആലീസ് ജോയി, കാവലന്‍ കാവടം എന്നിവര്‍ പങ്കെടുത്തു.