Monday
17 Dec 2018

ലൈംഗികാപവാദം ; ഹോളിവുഡ് സിനിമാ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റണ്‍ വിലങ്ങിൽ

By: Web Desk | Friday 25 May 2018 8:21 PM IST

ലൈംഗികാപവാദക്കേസിലൂടെ കുപ്രസിദ്ധനായ ഹോളിവുഡ് സിനിമാ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റണ്‍ വിലങ്ങിലായി.

പ്രസിദ്ധമായ നിരവധി സിനിമകളുടെ നിര്‍മ്മാതാവായ വെയിന്‍സ്റ്റന്‍ ഹോളിവുഡിലും പിന്നീട് പാശ്ചാത്യലോകത്തും ആഞ്ഞടിച്ച മീറ്റൂ ലൈംഗിക പീഡനതുറന്നു പറയല്‍ കഥകളിലൂടെയാണ് വില്ലന്‍സ്ഥാനത്തായത്. പ്രസിദ്ധ നടിമാരടക്കം നിരവധി പേര്‍ 66കാരനായ വെയിന്‍സ്റ്റനെതിരെ രംഗത്തുവന്നിരുന്നു. ഓഫീസിലും ഹോട്ടലിലും റിസോര്‍ട്ടുകളിലും എത്തിച്ചും ക്ഷണിച്ചു വരുത്തിയും പീഡിപ്പിച്ചതായാണ് പലരും വെളിവാക്കിയത്. കഴിഞ്ഞ ഒക്ടോബര്‍മുതല്‍ ഇത്തരത്തില്‍ നിരവധി പ്രസിദ്ധരായ വനിതകളാണ് രംഗത്തിറങ്ങിയത്.
രണ്ടു പേരുടെ കേസിലാണ് ബലാല്‍സംഗം ലൈംഗികമായി ദുരുപയോഗിക്കല്‍, അപമര്യാദയായി പെരുമാറല്‍ എന്നിവയാണ് ആരോപിച്ചിട്ടുള്ളത്. വിലങ്ങിട്ടാണ് വെയിന്‍സ്റ്റനെ ഇന്നലെ പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കിയതെങ്കിലും മാന്‍ഹാട്ടന്‍ കോടതിയിലെത്തിച്ചത് വിലങ്ങില്ലാതെയാണ്. കൈയില്‍ പുസ്തകങ്ങളുമായാണ് വെയിന്‍സ്റ്റണ്‍ കോടതിയിലെത്തിയത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല. ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. പത്തുലക്ഷം ഡോളര്‍ പണം കെട്ടിവയ്ക്കുകയും സഞ്ചാരം രേഖപ്പെടുത്തുന്ന ഉപകരണം ധരിക്കാമെന്നും പാസ്‌പോര്‍ട്ട് കൈമാറാമെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം ലഭിച്ചതെന്ന് സൂചനയുണ്ട്.
വനിതകള്‍ കാട്ടിയധൈര്യം ഇത്തരം പീഡനങ്ങള്‍ നിരന്തരം അരങ്ങേറുന്ന ലോക സിനിമാ മേഖലയില്‍ കോളിളക്കമായി. പണമുണ്ടെങ്കില്‍ എന്തിനും തയ്യാറാകുന്ന പീഡനവീരന്മാരുടെ കോട്ടകൊത്തളങ്ങള്‍ പാടേ കുലുങ്ങി. നടുങ്ങിയവരിലും വിറച്ചവരിലും അമേരിക്കന്‍ പ്രസിഡന്റ് പോലുമുണ്ട്. ഇങ്ങ് കേരളത്തില്‍പോലും കാസ്റ്റിംങ് കൗച്ച് വിവാദം തലപൊക്കിയിരുന്നു.

Related News