Monday
22 Oct 2018

ഹാര്‍വിയുടെ ഓസ്‌കാര്‍ തിരിച്ചെടുത്തേയ്ക്കും ?

By: Web Desk | Saturday 14 October 2017 7:25 PM IST

വാഷിങ്ടണ്‍: പ്രമുഖ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വിന്‍സ്റ്റീനിനെതിരെ ലൈംഗികാരോപണങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് ലഭിച്ച ഓസ്‌കാര്‍ അവാര്‍ഡ് പിന്‍വലിച്ചേക്കുമെന്ന ചര്‍ച്ചകള്‍ മുറുകുന്നു.  നിരന്തരമായി  ആരോപണങ്ങള്‍ ഉയർന്ന് വരുന്നതിനെത്തുടർന്ന് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട് ആന്‍ഡ് സയന്‍സ് ഈ വിഷയത്തില്‍ അടിയന്തര ചര്‍ച്ച നടത്തി.
ടോം ഹാങ്ക്‌സ്, വില്ലീ ഗോള്‍ഡ്‌ബെര്‍ഗ്, സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് എന്നിവരുള്‍പ്പെടെ പ്രമുഖ നടന്‍മാര്‍, ഡയറക്ടര്‍മാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരടങ്ങുന്ന 54 അംഗ ബോര്‍ഡ് അക്കാദമി  ഹാർവിയെ പുറത്താക്കാന്‍ തീരുമാനിച്ചതായും ഗാര്‍ഡിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ വെളിപ്പെടുത്തുന്നു.

1999ല്‍ ‘ഷെയ്ക്‌സ്പിയര്‍ ഇന്‍ ലൗ’ എന്ന ചിത്രത്തിന് അദ്ദേഹത്തിന് ലഭിച്ച ഓസ്‌കാര്‍ അവാര്‍ഡാണ് പിന്‍വലിക്കാന്‍ തീരുമാനമായത്. ഇതിനുപുറമെ ആരോപണങ്ങള്‍ മങ്ങലേല്‍പ്പിച്ച  വ്യക്തിത്വംമൂലം ബ്രിട്ടിഷ് അക്കാദമി ഫിലിം അവാര്‍ഡില്‍ നിന്നും (ബാഫ്റ്റ) കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നുമെല്ലാം ഇയാളെ പുറത്താക്കിയിട്ടുണ്ട്.

നിരന്തരമായി ഉയരുന്ന ലൈംഗികാരോപണങ്ങള്‍ വെന്‍സ്റ്റീന്റെ പ്രശസ്തി ഏറെക്കുറെ നശിപ്പിച്ചുകഴിഞ്ഞു.  ക്രിമനല്‍ നടപടി ഇയാള്‍ക്കെതിരെ ഉയര്‍ന്നേക്കാമെന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേസമയം തനിക്ക് രണ്ടാമതെ ഒരു അവസരം ലഭിക്കുമെന്നാണ്  ഹാർവിയുടെ പ്രതീക്ഷ.
‘ദ ആർട്ടിസ്റ്റ്, ദ ഇംഗ്ലീഷ് പേഷ്യന്റ്, പാട്രോണ്‍ ടു ക്വെന്റീന്‍ തരാന്‍ടിനോ, സോഡെര്‍ബെര്‍ഗ് എന്നീ സിനിമകളുടെ നിര്‍മ്മാതാവായ വെന്‍സ്റ്റീന്‍ കഴിഞ്ഞ കുറേ ആഴ്കളായി ചികിത്സാ സംബന്ധമായി മോഷന്‍ പിക്‌ചേഴ്‌സ് ബോര്‍ഡില്‍ നിന്നും അവധിയെടുത്തിരുന്നു.
ഇയാളുടെ സഹോദരന്‍ ബോബ് വെയ്ന്‍സ്റ്റീനും വാര്‍ത്തകള്‍ നിഷേധിച്ചു.

ഹാർവിയ് ക്കെതിരെ ആരോപണങ്ങള്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍
യുഎസ്, യു.കെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പണ്ടുകാലത്തെ തന്റെ പെരുമാറ്റങ്ങളില്‍ ക്ഷമാപണം നടത്തിയിരുന്നുവെങ്കിലും ലൈംഗിക ആരോപണങ്ങളെല്ലാം ഹാർവി തള്ളിയതാും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ആഴ്ച പുറത്തുവന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് ഡസന്‍ സ്ത്രീ പീഡനക്കേസുകളും മൂന്നു ബലാല്‍സംഗക്കേസുകളും ഇയാള്‍ക്കെതിരെ പുറത്തുവന്നിരുന്നു.

ഹാർവിക്കെതിരെ വീണ്ടും ആരോപണങ്ങള്‍ വർധിച്ചുവരുന്ന റിപ്പോർട്ടുകള്‍ സാധൂകരിക്കാനെന്നവണ്ണം താരങ്ങളെല്ലാം തങ്ങളുടെ കയ് പ്പേറിയ അനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഹാർവി വളരെ മോശമായി പെരുമാറിയതായി ബ്രിട്ടീഷ് നടി ആലീസ് ഇവാന്‍സും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹാർവിയുടെ സിനിമകളും താന്‍ വേണ്ടെന്ന് വെയ്ക്കുമെന്നും ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ഇവാന്‍സ് വെളിപ്പെടുത്തി.
യുഎസ് അഭിനേത്രിയായ റോസ് മക്‌ഗോവനാണ് 65കാരനായ സിനിമാ നിര്‍മ്മാതാവ് ഹാർവിക്കെതിരെ ആദ്യം രംഗത്ത് വന്നത്.  ‘തെളിവുകളൊന്നും നിരത്താനില്ല, ഞാന്‍ തന്നെയാണ് തെളിവെന്ന്’ റോസ് വ്യാഴാഴ്ച ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
ഗ്വനേയ്ത് പെള്‍ത്രോ, ആഞ്ജലീന ജോലി, ബ്രിട്ടീഷ് മോഡല്‍ കാറ ഡീലേവിങ്‌നെ എന്നിവരുള്‍പ്പെടെയുള്ള നിരവധി താരനിരയും പിന്നീട് ഹാർവിക്കെതിരെയുള്ള ആരോപണങ്ങളുമായി രംഗത്ത് വന്നു.
തന്റെ കരിയര്‍ നശിക്കാനുള്ള പ്രധാന കാരണം ഹാർവിയാണെന്നും 17ാം വയസ്സില്‍ ഇയാള്‍ തന്നെ പീഡനത്തിന് വിധേയയാക്കിയിരുന്നുവെന്നും ബ്രിട്ടീഷ് താരം കേറ്റ് ബെക്കിന്‍സലെയും ആരോപിച്ചു.
ചലച്ചിത്ര രംഗത്ത് തനിക്ക ലഭി്ച്ച അവസരങ്ങള്‍ ഇല്ലാതാക്കുന്നതിന് ഹാർവി കാരണമായയെന്നും ഭീഷണികളുണ്ടായിരുന്നുവെന്നും കേറ്റ് കൂട്ടിച്ചേര്‍ത്തു.
1990കളില്‍ സിനിമാ മേഖലയില്‍ നിന്നുതന്നെ തന്നെ വെട്ടിമാറ്റിയതും ഹാർവിയാണ്. ഇയാള്‍ക്കെതരി ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ത്തയിതിന്റെ പശ്ചാത്തലത്തില്‍ തന്നെ ഭാവി ഇല്ലാതാക്കുന്നതിനും ഇയാള്‍ കാരണക്കാരനായി എന്ന് ഇംഗ്ലീഷ് താരം സോഫി ഡിക്‌സും വെളിപ്പെടുത്തുന്നു.
രാജവാഴ്ചയും ഏകാധിപത്യവും അരങ്ങുവാഴുന്ന വെള്ളിത്തിരയുടെ ക്രൂരമായ മറുവശം ലോകത്ത് എവിടെയും സാമ്യമാക്കപ്പെടുന്ന സാഹചര്യങ്ങളാണ് ഈയടുത്തായി കണ്ടുവരുന്നതെന്നാണ് വിലയിരുത്തലുകള്‍ വ്യക്തമാക്കുന്നത്.

Photo Courtesy: The Guardian