Monday
16 Jul 2018

സിറിയ രാസായുധം ഉപയോഗിച്ചതിന് തെളിവുണ്ട്: മാക്രോണ്‍

By: Web Desk | Thursday 12 April 2018 10:52 PM IST

പാരീസ്: സിറിയയില്‍ കഴിയാഴ്ച നടന്ന രാസായുധ ആക്രമണത്തില്‍ സിറിയന്‍ സര്‍ക്കാരിനെതിരെയുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധിപേര്‍ മരിച്ച ആക്രമണത്തില്‍ സിറിയന്‍ സര്‍ക്കാരിനെതിരെ തെളിവുള്ളതായും ഈ ആക്രണങ്ങള്‍ക്കെതിരെ തിരിച്ചടിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ ഏഴിന് നടന്ന ആക്രമണത്തില്‍ സിറിയന്‍ സര്‍ക്കാര്‍ ക്ലോറിന്‍ ഉപയോഗിച്ചുവെന്ന് മാക്രോണ്‍ പറയുന്നു.
ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് മാക്രോണ്‍ ഇക്കാര്യം പറഞ്ഞത്. ബ്രിട്ടനും അമേരിക്കയുമായി ചേര്‍ന്ന് വ്യോമാക്രണം നടത്താനാണ് ഫ്രാന്‍സ് ആലോചിക്കുന്നത്. എന്നാല്‍ ഇത് എന്നായിരിക്കുമെന്നോ അഥവാ സംഭവിക്കുമെന്നോ വ്യക്തമല്ല.
അതേസമയം ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച നടത്തിയ ട്വീറ്റില്‍ എന്നാണ് സിറിയയ്ക്ക് നേരെ ആക്രണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞു. ചിലപ്പോള്‍ ഉടനുണ്ടാകാം, ചിലപ്പോള്‍ വൈകും, ട്രംപ് പറഞ്ഞു.