Saturday
20 Oct 2018

ശാരീരിക അസ്വസ്ഥത; സണ്ണിലിയോണ്‍ ആശുപത്രിയില്‍

By: Web Desk | Friday 22 June 2018 7:58 PM IST

ന്യൂഡല്‍ഹി: ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് പ്രമുഖ ബോളിവുഡ് താരം സണ്ണി ലിയോണി നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിന് കഠിനമായ വേദനയും പനിയുമാണ് കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉത്തരാഖണ്ഡില്‍ സ്പ്ലിറ്റ്‌സ വില്ലയുടെ സീസണ്‍ 11ന്റെ ചിത്രീകരണം നടക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് നടിയെ സമീപത്തെ ബ്രിജേഷ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യം മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസത്തിനു ള്ളില്‍ ആശുപത്രി വിടാനാകുമെന്നും അധികൃതര്‍ അറിയിച്ചു.