Friday
20 Jul 2018

വെണ്ടയ്ക്കയുടെ ഈ ഗുണങ്ങള്‍ നിങ്ങള്‍ക്ക് ഏറെ ഗുണകരം

By: Web Desk | Friday 22 June 2018 7:48 PM IST

പച്ചക്കറിക്കൂട്ടത്തിലെ ഏറ്റവും പോഷകം അടങ്ങിയ ഭക്ഷണമായാണ് വെണ്ടയ്ക്കയെ വിലയിരുത്തുന്നത്. മാംസ്യം ഏറ്റവും അടങ്ങിയ വെണ്ടയ്ക്കയില്‍ നിരവധി ഗുണങ്ങളും അടങ്ങിയിരിക്കുന്നു.

വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും  വെണ്ടയ്ക്കയിലുണ്ട്. കു​ടും​ബ​ത്തിന്‍റെ പൊ​തു​വാ​യ ആ​രോ​ഗ്യ​ത്തി​നു വെ​ണ്ട​യ്ക്ക ഗു​ണ​ക​ര​മെ​ന്നു ചു​രു​ക്കം.

വെണ്ടയുടെ ആരോഗ്യ ഗുണങ്ങള്‍
  • വെണ്ടയ്ക്കയില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തെ ഉദ്ദീപിപ്പിക്കും. വെ​ണ്ട​യ്ക്ക​യി​ലു​ള​ള Mucilaginous നാ​രു​ക​ൾ ദ​ഹ​നേ​ന്ദ്രി​യ വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം.
  • എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ്‌ വെണ്ടയ്‌ക്ക.
  • വൈറ്റമിന്‍ എ-യോടൊപ്പം തന്നെ ആന്‍റിഓക്‌സിഡന്‍റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയുമുള്ളതിനാല്‍ കാഴ്‌ചശക്‌തി കൂട്ടാനും ഇത്‌ ഉത്തമം തന്നെ.
  • മുറിവുകളും ചുളിവുകളും പാടുകളും ഉണ്ടാകാതെ ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കാനും വെണ്ടക്കയ്‌ക്കു സാധിക്കും. 
  • അ​​ന്ന​നാ​ള​ത്തി​നു​ള​ളി​ൽ സു​ര​ക്ഷി​ത ആ​വ​ര​ണം തീ​ർ​ത്ത് ആ​മാ​ശ​യ അ​ൾ​സ​റി​ൽ നി​ന്നു സം​ര​ക്ഷി​ക്കു​ന്നു.
  • ദ​ഹ​ന​ത്തി​നു ശേ​ഷം ഭ​ക്ഷ​ണ​ത്തിന്‍റെ കു​ട​ലി​ലൂ​ടെ​യു​ള​ള ച​ല​നം സു​ഗ​മ​മാ​ക്കു​ന്നു. വെ​ണ്ട​യ്ക്ക​യി​ലു​ള​ള ജ​ല​ത്തി​ൽ ല​യി​ക്കാ​ത്ത ത​രം നാ​രു​ക​ൾ ദ​ഹ​നേ​ന്ദ്രി​യ വ്യ​വ​സ്ഥ​യെ പ്ര​ത്യേ​കി​ച്ച് അ​ന്ന​നാ​ളം മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കു​ന്നു.ഇ​തു കു​ട​ലി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.
  • വെ​ണ്ട​യ്ക്ക പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് മ​ല​ബ​ന്ധം, ഗ്യാ​സ് തു​ട​ങ്ങി​യ​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.
  •  ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന അ​മി​ത​കൊ​ഴു​പ്പ് ഇ​ല്ലാ​താ​ക്കു​ന്ന​തി​നും വെണ്ടയ്ക്കയിലെ നാ​രു​ക​ൾ സ​ഹാ​യ​കമാകും.
  • വെ​ണ്ട​യ്ക്ക​യി​ലു​ള​ള നാ​രു​ക​ൾ ചെ​റു​കു​ട​ലി​ലെ പ​ഞ്ച​സാ​ര​യു​ടെ ആ​ഗി​ര​ണം വൈ​കി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സിന്‍റെ തോ​ത് നി​യ​ന്ത്രി​ത​മാ​ക്കു​ന്നു.
  • കൂ​ടാ​തെ അ​തി​ലു​ള​ള eugenol പ്ര​മേ​ഹ​ത്തി​നെ​തി​രേ പോ​രാ​ടു​ന്നു. ​
  • വെ​ണ്ട​യ്ക്ക​യി​ലു​ള​ള വി​റ്റാ​മി​ൻ എ​യും ഫ്ളേ​വ​നോ​യ്ഡ് ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ളാ​യ ബീ​റ്റാ ക​രോി​ൻ, സാ​ന്തി​ൻ, ല്യൂട്ടി​ൻ എ​ന്നി​വ​യും ക​ണ്ണു​ക​ൾ​ക്കു പ്രി​യ​ങ്ക​രം.
  • ച​ർ​മം, മ്യൂ​ക​സ് സ്ത​രം എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​നും വി​റ്റാ​മി​ൻ എ ​അ​വ​ശ്യം.
  • ശു​ദ്ധ​മാ​യ വെ​ണ്ട​യ്ക്ക പ​തി​വാ​യി ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ കാ​ഴ്ച​ശ​ക്തി മെ​ച്ച​മാ​യി നി​ല​നി​ർ​ത്താം.
  • വെ​ണ്ട​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ സി ​രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ക്ക് മു​ത​ൽ​ക്കൂട്ടുത​ന്നെ.
  • രോ​ഗാ​ണു​ക്ക​ളോ​ടും അ​ന്യ​പ​ദാ​ർ​ഥ​ങ്ങ​ളോ​ടും പോ​രാ​ടു​ന്ന​തി​നു കൂ​ടു​ത​ൽ വെ​ളു​ത്ത ര​ക്താ​ണു​ക്ക​ളെ സൃ​ഷ്ടി​ക്കാ​ൻ വി​റ്റാ​മി​ൻ സി ​പ്രേ​ര​ണ ചെ​ലു​ത്തു​ന്നു.
  • ജ​ല​ദോ​ഷം, ചു​മ തു​ട​ങ്ങി​യ​വ​യ്ക്കെ​തി​രേ പോ​രാ​ടു​ന്നു. ശ്വ​സ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ പ്ര​ത്യേ​കി​ച്ചും ആ​സ്ത്മയി​ൽ നി​ന്ന് ആ​ശ്വാ​സം നേ​ടു​ന്ന​തി​ന് വെ​ണ്ട​യ്ക്ക​യി​ലു​ള​ള ആന്‍റിഓ​ക്സി​ഡ​ന്‍റു​ക​ളും വി​റ്റാ​മി​ൻ സി​യും സ​ഹാ​യ​കം.
  • വെ​ണ്ട​യ്ക്ക​യി​ൽ സോ​ഡി​യം കു​റ​വ്, പൊട്ടാ​സ്യം ഇ​ഷ്ടം​പോ​ലെ. ശ​രീ​ര​ത്തി​ലെ സോ​ഡി​യ​ത്തിന്‍റെ തോ​ത് സം​തു​ല​നം ചെ​യ്തു നി​ർ​ത്തു​ന്ന​തി​ൽ പൊട്ടാ​സ്യ​ത്തി​നു പ​ങ്കു​ണ്ട്.
  • ര​ക്ത​സ​മ്മർ​ദം കു​റ​യ്ക്കു​ന്ന​തി​നും ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പൊട്ടാ​സ്യം സ​ഹാ​യ​കം.
  • സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നും വെ​ണ്ട​യ്ക്ക ഗു​ണ​ക​രം. പ്ര​ത്യേ​കി​ച്ചു ഗ​ർ​ഭി​ണി​ക​ളു​ടെ. ഭ്രൂ​ണാ​വ​സ്ഥ​യി​ൽ ത​ല​ച്ചോ​റിന്‍റെ വി​കാ​സ​ത്തി​നു ഫോ​ളി​ക്കാ​സി​ഡ് അ​വ​ശ്യം. വെ​ണ്ട​യ്ക്ക​യി​ൽ ഫോ​ളേ​റ്റു​ക​ൾ ധാ​രാ​ളം.
  • ച​ർ​മ​ത്തി​നു തി​ള​ക്ക​വും സ്വാ​ഭാ​വി​ക നി​റ​വും നി​ല​നി​ർ​ത്താ​നാ​കു​ന്നു. ശി​രോ​പ​രി​ത​ല​ത്തി​ലേ​ക്കു​ള​ള ര​ക്ത​സ​ഞ്ചാ​രം മെ​ച്ച​പ്പെ​ടു​ന്ന​തു മു​ടി​വ​ള​ർ​ച്ച​യ്ക്കു സ​ഹാ​യ​കം. താ​ര​ൻ, മു​ടി​യു​ടെ വ​ര​ൾ​ച്ച, മു​ടി​കൊ​ഴി​ച്ചി​ൽ എ​ന്നി​വ കു​റ​യും.