Friday
20 Jul 2018

കനത്ത മഴ: കല്ലാര്‍ ഡാമിന്‍റെ ഷട്ടര്‍ തുറന്ന് വിടാന്‍ സാധ്യത

By: Web Desk | Wednesday 11 July 2018 9:41 PM IST

നെടുങ്കണ്ടം: തുടര്‍ച്ചയായ മഴ തുടരുന്ന സാഹചര്യത്തില്‍ കല്ലാര്‍ ഡൈവേര്‍ഷന്‍ ഷട്ടര്‍ തുറന്ന് വിടാനുള്ള സാധ്യതയേറുന്നു.  824.5 മീറ്റര്‍ വെള്ളം എത്തുമ്പോഴാണ് ഷട്ടര്‍ തുറക്കുന്നത്. ഇപ്പോള്‍  821.5 മീറ്റര്‍ വെള്ളമാണ് സംഭരണിയില്‍ ഉള്ളത്. തുടര്‍ച്ചയായി മഴ പെയ്ത് മൂന്ന് മീറ്റര്‍ കൂടി വെള്ളം ഉയര്‍ന്നാല്‍ ഷട്ടര്‍ തുറക്കുമെന്ന് താലൂക്ക് തഹസീല്‍ദാര്‍, പോലീസ്, ഫയര്‍ ഫോഴ്‌സ്, മറ്റ് ജില്ല അധികാരികള്‍  അടക്കമുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഡാം സുരക്ഷ അസിസ്റ്റന്‍ഡ് എക്‌സിക്യുട്ടീവ് എന്‍ജീനര്‍, വാഴത്തോപ്പ് അറിയിച്ചു.