Wednesday
17 Oct 2018

തൃശൂര്‍ ജില്ലയില്‍ മൂന്നുമരണം

By: Web Desk | Thursday 14 June 2018 10:33 PM IST

തൃശൂര്‍: കാലവര്‍ഷക്കെടുതിയില്‍ തൃശൂര്‍ ജില്ലയില്‍ മൂന്നുമരണം. കൊടുങ്ങല്ലൂര്‍ മേത്തലയില്‍ മരക്കൊമ്പ് തലയില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. താണിയത്ത് സുരേഷാണ് മരിച്ചത്. പൊന്നാനി കടലില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ചാവക്കാട് കടല്‍ തീരത്ത് കണ്ടെത്തി . മലപ്പുറം സ്വദേശി ഹംസയാണ് (65) മരിച്ചത്. പുന്നയൂര്‍കുളം പനന്തറ ലക്ഷംവീട് കോളനി സമീപം പട്ടത്ത് വാസു കനോലി കനാലില്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. ഒല്ലുര്‍ വെട്ടുകാട് എല്ലാം കല്ലി ല്‍ പാറക്കെട്ട് ഇടിഞ്ഞു വിണ് വിട് തകര്‍ന്നു.