Monday
20 Aug 2018

കനത്ത മഴ: ഡാമിന്‍റെ നാല് ഷട്ടറുകള്‍ തുറന്നു

By: Web Desk | Thursday 14 June 2018 6:20 PM IST

മൈസൂര്‍: വയനാട്ടില്‍ കാലവര്‍ഷം ശക്തമായതോടെ കര്‍ണ്ണാടകയിലെ ബിച്ചനഹള്ളി ഡാമിന്‍റെ നാല് ഷട്ടറുകള്‍ തുറന്നു. വയനാട്ടില്‍ കഴിഞ്ഞ അഞ്ച് ദിവസമായി പെയ്യുന്ന കന്നത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. കേരള സര്‍ക്കാര്‍ അടിയന്തര ഇടപ്പെടലിനെ  തുടര്‍ന്നാണ് ഇന്ന് രാവിലെ 11 മണിയോടെ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്. പിന്നിട് 3 മണിക്ക് ഡാമിന്‍റെ മറ്റ് രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. 5 മണിയോടെ ഡാമിന്‍റെ 4 ഷട്ടറുകളും 10 സെന്റിമീറ്റര്‍ ഉയര്‍ത്തുകയും ചെയ്തു.

 

Related News