Friday
20 Apr 2018

കനത്ത മൂടല്‍ മഞ്ഞ്;മുന്നറിയിപ്പുമായി ദുബായ് പോലീസ്

By: Web Desk | Sunday 24 December 2017 5:12 PM IST

ദുബായ് :കനത്ത മൂടല്‍ മഞ്ഞ് വാഹനവുമായി നിരത്തിലിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. മൂടല്‍ മഞ്ഞ് കനത്തതിനാല്‍ 1000 മീറ്റര്‍ താഴേ മാത്രമേ റോഡ് കാണാന്‍ സാധിക്കു. അതിനാല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ഷെയ്ഖ് സായിദ് റോഡ് ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളിലൂടെ ശ്രദ്ധയോടെ വണ്ടി ഓടിക്കണമെന്നു പോലീസ് അറിയിച്ചു.

അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹനങ്ങള്‍ മതിയായ അകലം പാലിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെ മൂടല്‍ മഞ്ഞ് നിറഞ്ഞ റോഡുകളില്‍ ഹസാര്‍ഡ് ലൈറ്റ് ഒഴിവാക്കണമെന്നും ഓവര്‍ ടേക്കിങ് ഒഴിവാക്കണമെന്നും ഡ്രൈവര്‍മാര്‍ക്ക് അബുദാബി പോലീസ് നിര്‍ദേശം നല്‍കി.