Wednesday
23 Jan 2019

ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത

By: Web Desk | Saturday 14 October 2017 10:12 AM IST

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനത്തുടര്‍ന്ന് റവന്യൂ, ഫയര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് കളക്ടര്‍മാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ കെടുതികള്‍ക്കെതിരേ ദുരന്തനിവാരണ സേന, ഫയര്‍, മെഡിക്കല്‍ ടീമുകളെയും സജ്ജമാക്കി നിര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.