Thursday
22 Feb 2018

ജയസൂര്യ ചിത്രം ക്യാപ്റ്റന്‍റെ ടീസര്‍ എത്തി; അനു സിത്താര നായിക

By: Web Desk | Friday 19 January 2018 10:39 AM IST

അന്തരിച്ച ഫുട്ബോള്‍ പ്രതിഭ വി പി സത്യന്‍റെ ജീവിത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ക്യാപ്റ്റന്‍ ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അനു സിത്താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അനു സിതാരയുടെ ക്യാരക്ടര്‍ ടീസറാണ് പുറത്തുവന്നിട്ടുള്ളത്. കേരള ഫുട്ബോളിനും ഇന്ത്യന്‍ ഫുട്ബോളിനും മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു വി പി സത്യന്‍.