Tuesday
22 Jan 2019

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ്

By: Web Desk | Friday 21 December 2018 9:54 PM IST

കൊച്ചി: കോതമംഗലം മര്‍ത്തോമ ചെറിയ പള്ളിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെയും സംഘര്‍ഷത്തിന്റെയും പേരില്‍ ഹൈക്കോടതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ തന്നെ തടഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ തോമസ് പോള്‍ റമ്പാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

കോടതി വിധി പാലിക്കാന്‍ യാക്കോബായ വിഭാഗം തയാറാകാത്ത സാഹചര്യത്തില്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്നായിരുന്നു തോമസ് പോള്‍ റമ്പാന്റെ ആവശ്യം. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനും കോടതി നിര്‍ദ്ദേശം നല്‍കി. കോടതി ഉത്തരവ് പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ഓര്‍മിപ്പിച്ചു. കേസ് ജനുവരി നാലിന് വീണ്ടും പരിഗണിക്കും.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ തോമസ് പോള്‍ റമ്പാന്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സേനയുടെ സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Related News