Tuesday
22 Jan 2019

ഇനിമുതല്‍ സ്ത്രീകള്‍ക്കും ട്രക്കിങ്ങിന് പോകാം..

By: Web Desk | Saturday 1 December 2018 9:43 AM IST

കൊച്ചി: അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്കും ട്രെക്കിങ്ങിന് അനുമതി നല്‍കി കേരള ഹൈക്കോടതി ഉത്തരവ്.  ഇക്കാര്യത്തില്‍ ലിംഗ വിവേചനം അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ജസ്റ്റിസ് അനു ശിവരാമനാണ് വിലക്ക് നീക്കിയത്‌

ട്രെക്കിങ്ങിന് സര്‍ക്കാര്‍ തയാറാക്കിയ മാര്‍ഗനിര്‍ദേശം അതേപടി പാലിക്കണമെന്നും ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

നേരത്തെ വനംവകുപ്പായിരുന്നു അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവ് ഇറക്കിയത്‌. വര്‍ഷത്തില്‍ ഒരുമാസം മാത്രമാണ് അഗസ്ത്യമല സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്.