Friday
15 Dec 2017

ഹിന്ദു-മുസ്‌ലീം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് ബജ്‌റംഗ്ദള്‍ തടഞ്ഞു

By: Web Desk | Thursday 28 September 2017 11:01 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹിന്ദു-മുസ്‌ലീം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. മീററ്റ് കോടതിയിലാണ് സംഭവം.
മുസ്‌ലീം യുവാവും ഹിന്ദു പെണ്‍കുട്ടിയും തമ്മില്‍ നടന്ന വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതാണ് ബജ്‌റംഗ്ദളുകാര്‍ തടഞ്ഞത്. ഷംലി സ്വദേശിയും 19 കാരനുമായ യുവാവും ഗ്രേറ്റര്‍ നോയിഡയിലെ 19 കാരിയായ പെണ്‍കുട്ടിയുമായിരുന്നു തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യമായി കോടതിയില്‍ എത്തിയത്. എന്നാല്‍ ബജ്‌റംഗ്ദളുകാര്‍ കോടതിയിലേക്ക് തള്ളികയറി യുവാവിനെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ സംഭവസ്ഥലത്തുനിന്നും ഇരുവരേയും പൊലീസുകാര്‍ വാഹനത്തില്‍ കയറ്റി രക്ഷപ്പെടുത്തി. തുടര്‍ന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊലീസുകാര്‍ക്കെതിരെ തട്ടിക്കയറുകയും ചെയ്തു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നതായി ഫരീദാബാദ് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ഫരീദാബാദിലെ കോളേജ് വിദ്യാര്‍ഥിനിയാണ്. എന്നാല്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതംമാറ്റുകയായിരുന്നെന്ന് ബജ്‌റംഗ്ദള്‍ ആരോപിക്കുന്നു.

photo courtesy: Hindusthan Times