Thursday
24 Jan 2019

ഹൈടെക്ക് പ്രതീക്ഷകള്‍

By: Web Desk | Friday 12 January 2018 5:42 PM IST

മാറുന്ന പഠനവഴികള്‍ 2

എസ് വി രാമനുണ്ണി, സുജനിക

നമ്മുടെ കുട്ടികള്‍ക്ക് അന്താരാഷ്ട്ര നിലവാര ത്തിലുള്ള പഠനാനുഭവങ്ങള്‍ നല്‍കാന്‍ നിലവില്‍ ഏറ്റവും ശക്തമായ സംവിധാനം ഐ സി ടി [Information and communications technology : a diverse set of technological tools and resources used to communicate, and to create, disseminate, store, and manage information.]  തന്നെയാണ്.
കാഴ്ച, ശബ്ദം, ഒരു പരിധിവരെ സ്പര്‍ശം എന്നിവയുടെ കാര്യത്തില്‍ ലാപ്പ്‌ടോപ്പും അനുബന്ധ സംവിധാനങ്ങളും ക്ലാസുകളില്‍ വേണ്ടതാണ്. അതാണ് സ്മാര്‍ട്ട് ക്ലാസുകളില്‍ ആദ്യം ഒരുക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ക്ലാസുകളില്‍ അതിവേഗം ഇത് വ്യാപിക്കുകയും ചെയ്യും. .
ഐ സി ടി യുടെ ആദ്യഭാഗം ഉപകരണങ്ങ (ഹാര്‍ഡ്‌വെയര്‍) ളാണ്. ഇതാകട്ടെ ഡസ്‌ക്ടോപ്പ് , ലാപ്പ്‌ടോപ്പ്, എല്‍ സി ഡി പ്രൊജക്ടര്‍, സ്‌ക്രീന്‍ വെറും സ്‌ക്രീനും ചിലയിടത്ത് ഇന്ററാക്ടീവ് വൈറ്റ് ബോര്‍ഡും , ടാബ്‌ലറ്റ്, പ്രിന്റര്‍, യുപിഎസ് , ഇന്റെര്‍നെറ്റ് കണക്ഷന്‍ , വൈഫൈ തുടങ്ങി പലതാണ്. ഏറ്റവും ചുരുങ്ങിയതോതിലാണെങ്കില്‍ പോലും ലാപ്പ്‌ടോപ്പ്, എല്‍ സി ഡി പ്രൊജക്ടര്‍, സ്‌ക്രീന്‍, വൈഫൈ കണക്ഷന്‍ എന്നിവ വേണം. ലാപ്പ്‌ടോപ്പില്‍ ലിനക്‌സ് ഐടി അറ്റ് സ്‌കൂള്‍ കസ്റ്റമൈസ് ചെയ്ത് ഉബുണ്ടു വേര്‍ഷന്‍ ഓപ്പറേഷന്‍ സിസിറ്റം ധ ഒ എസ്പ വേണം. ഇത്രയും ഹാര്‍ഡ്‌വെയര്‍ – സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങള്‍ ഒരുക്കി അധ്യാപകര്‍ക്ക് ഇതെല്ലാം ഉപയോഗിക്കാനുള്ള പരിശീലനവും വേണം. കഴിഞ്ഞകാലങ്ങളില്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയിട്ടുള്ള നിരവധി പരിശീലനങ്ങളിലൂടെ സാമാന്യം മുഴുവന്‍ അധ്യാപകരും ഇക്കാര്യങ്ങളില്‍ നിപുണത കൈവരിച്ചിട്ടുണ്ടാകുമെന്ന് നമുക്കാശിക്കാം.
ലോകം മുഴുവനുള്ള അധ്യാപകസമൂഹത്തിന്റെ സുപ്രധാനമായ ഒരു പരിമിതിയായി കാണുന്നത് താരതമ്യേന പുതിയതായ ഐ ടി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ദ്ധ്യമാണ്. പഠനം ഹൈടെക്കാക്കുന്നതിനുള്ള പ്രധാന തടസം ഈ പരിമിതിയാണെന്ന് നിരവധി അന്വേഷണങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. സോഫ്‌വെയര്‍ പരിശീലനം പോലെ അത്രയധികം പരിചയം ഹാര്‍ഡ്‌വെയര്‍ കാര്യങ്ങളില്‍ ഇല്ല. നിസാരമായ തകരാറുകള്‍ പോലും പരിഹരിക്കാന്‍ സാധാരണ അധ്യാപകര്‍ക്കാ വാറില്ല. തകരാര്‍ പരിഹരിക്കാന്‍ ഉത്തര വാദപ്പെട്ടവര്‍ സമയബന്ധിതമായി പരിഹരിച്ചു കൊടുക്കാറുമില്ല. അതുകൊണ്ടു കൂടിയാണ് ഓരോ സ്‌കൂളിലും കിലോക്കണക്കില്‍ ഹാര്‍ഡ്‌വെയര്‍ ഉപയോഗശൂന്യമായിപ്പോയതും അതൊക്കെയും ഇ-മാലിന്യമെന്ന പേരില്‍ ഒഴിവാക്കപ്പെടുകയും ചെയ്യുന്നത്. ഇ-മാലിന്യ സംഭരണം തന്നെ ഈയിടെ വലിയ സംഭവമായിട്ടാണ് നടന്നത്. എല്ലാം കൂടി ഒരു മണിക്കൂര്‍പോലും പഠനാ വശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കാത്ത 1000 കണക്കിനു കിലോ ഇ-മാലിന്യം ഒഴിവാക്കിയി ട്ടുണ്ടാവും. ഐ ടി അറ്റ് സ്‌കൂള്‍ ഐ സി ടി ആരംഭിച്ചകാലത്ത് ലോഗ്ബുക്കുകള്‍ നിര്‍ദ്ദേശിച്ചുവെങ്കിലും അതൊന്നും വ്യാപകമായി സൂക്ഷിക്കപ്പെടുകയുണ്ടായില്ലല്ലോ.
പദ്ധതിയുടെ വലിയൊരുഭാഗം ചെലവഴിക്കപ്പെടുന്നത് ഹാര്‍ഡ്‌വെയര്‍ സംവിധാനങ്ങള്‍ക്കാണ് . പല തല തീരുമാനങ്ങള്‍ക്കുശേഷം മാര്‍ക്കറ്റ് വിലയേക്കാള്‍ അധികപണം സ്‌കൂളിലെത്തുന്നതോടെ ലാപ്പിനും പ്രൊജക്ടറിനും പ്രിന്ററിനും സംഭവിക്കാറുണ്ട് . ഒഴിച്ചുകൂടാനാവാത്ത ബാധ്യതകളാണിവ എന്നതില്‍ തര്‍ക്കമില്ല. മിക്കവാറും അതുതന്നെയാണ് തുടരുന്നത്. മറ്റു സാധ്യതകള്‍ ആലോചിക്കാവുന്നതാണ്. ക്ലാസ്മുറിയില്‍ പഠനാവശ്യങ്ങള്‍ക്കായി ലാപ്പിനുപകരം ഞമുെയലൃൃ്യ പോലുള്ള സാധനങ്ങള്‍ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പരിചയമില്ലാത്തതല്ല. ഞമുെയലൃൃ്യ പരിശീലനങ്ങള്‍ കുറേ നടന്നുകഴിഞ്ഞതാണ്. ഒരു ലാപ്പിന്റെ വിലക്ക് 810 ഞമുെയലൃൃ്യ വാങ്ങാം. വാങ്ങാം എന്നുമാത്രമല്ല കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അത് പരിചയിക്കാനും പ്രയോജനപ്പെടുത്താനും റിപ്പയറിനും എളുപ്പമാണ്. അതിനെ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഓരോ ക്ലാസിനും സാധ്യമാക്കാം . ലാപ്പ് പോലല്ല; അഴിക്കാനും തുറക്കാനും വേണ്ടതുപോലെ മാറ്റാനും ഒക്കെ കുട്ടിക്ക് സാധിക്കാം. ഓപ്പന്‍സോര്‍സ് സങ്കല്‍പ്പം ഹാര്‍ഡ്‌വെയറിലേക്കുകൂടി വ്യാപിക്കുന്നതിലൂടെ ഒരു പാട് പണം ആ വഴിക്ക് സൂക്ഷിക്കാനാകും. നേരത്തെ ഇ-മാലിന്യമെന്ന് പറഞ്ഞു ഉപേക്ഷിച്ചവ ലോക്കലായി സ്‌കൂള്‍ കേന്ദ്രീകരിച്ച് നവീകരിച്ചെടുക്കുന്നതിനെപ്പറ്റി ഒരാലോചനയും നമുക്ക് സാധ്യമായില്ല. സാങ്കേതികവിദ്യയും തൊഴിലും നമ്മുടെ കുട്ടികള്‍ക്ക് പഠനസമയത്തിനപ്പുറമും ലഭിക്കുമായിരുന്നു. ഉപേക്ഷിക്കപ്പെട്ടവയില്‍ കാബിനെറ്റുകള്‍, കേബിളുകള്‍ തുടങ്ങി ഹാര്‍ഡ് ഡിസ്‌ക്, ഡിവിഡി തുടങ്ങി പലതും നമുക്ക് പ്രയോജനപ്പെടുത്താമായിരുന്നോ എന്നു പോലും ആരും ആലോചിച്ചില്ല. ഉപജില്ലാതലത്തിലെങ്കിലും പുനരുപയോഗസാധ്യത തിരിച്ചറിയാനും നന്നാക്കിയെടുക്കാനുമുള്ള ക്ലിനിക്കുകള്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര പണം ലാഭിക്കാമായിരുന്ന്വെന്ന് ആലോചിക്കാം.
അധ്യാപകരുടെ കയ്യിലുള്ള ലാപ്പുകള്‍, ടാബുകള്‍, മൊബൈലുകള്‍ ഒക്കെത്തന്നെ സാധ്യമായതിന്റെ 10 ശതമാനം പോലും മിക്കവരും പ്രയോജനപ്പെടുത്തുന്നില്ല. അതിനെക്കുറിച്ചുള്ള അറിവില്ല അവര്‍ക്ക്. ഇതൊക്കെത്തന്നെ ശാസ്ത്രീയമായ രേഖപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നല്ല വാടകയ്ക്കായിപ്പോലും എടുത്ത് ഉപയോഗപ്പെടുത്തിയാല്‍ ഇ വേസ്റ്റ്, റിപ്പയര്‍ കാര്യങ്ങളില്‍ ധാരാളം പണം സ്ഥാപനങ്ങള്‍ക്ക് ലാഭിക്കാമായിരുന്നു. സ്വന്തം സാധനമാകുമ്പോള്‍ കേടാവലും സ്വാഭാവികമായി കുറയും! കാട്ടിലെതടി തേവരുടെ ആന എന്ന ഭാവം കുറയും!
സ്‌കൂളില്‍ എന്താണാവശ്യം, എന്താണ് നിലവിലെ അവസ്ഥ, സാധ്യത എന്നൊന്നും ആലോചിക്കാന്‍ പറ്റാത്തതല്ല. ഈ രംഗത്തെ ഡയറ്റ് പോലുള്ള നേതൃസ്ഥാപനങ്ങള്‍ പോലും ഇന്ററാക്ടീവ് വൈറ്റ് ബോര്‍ഡുകള്‍ 100 ശതമാനം പ്രയോജനപ്പെടുത്തുന്നില്ല. വൈറ്റ് ബോര്‍ഡ് മാത്രമല്ല ഐസിടി സംവിധാനം മൊത്തത്തില്‍ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം കുറവാണ്. അതിനു പ്രാപ്തിയുള്ളവരുടെ എണ്ണം കുറവാണ്. വേര്‍ഡ്, പ്രസന്റേഷന്‍ , വീഡിയോ എന്നീ സാധ്യതകള്‍ക്കപ്പുറം പോകുന്നവരില്ല. ഇന്ററാക്ടീവ് ഗെയിംസ്, പഠനോപകരണങ്ങള്‍, ഇന്ററാക്ടീവ് വര്‍ക്ക് ഷീറ്റുകള്‍ എന്നിവയില്‍ ആരും കൈവയ്ക്കുന്നില്ല. പ്രസന്റേഷനാണ് വ്യാപകം. അതുതന്നെ പിഡിഎഫ് ആക്കാന്‍ നോക്കില്ല. അതുകൊണ്ടുതന്നെ ഫോണ്ട് പ്രശ്‌നം കുട്ടികളുടെ സമയം കളയും. എത്ര ഇന്റര്‍നാഷണല്‍ സങ്കല്‍പ്പത്തിലായാലും സാധാരണ സ്‌കൂളുകളില്‍ പതിനായിരങ്ങള്‍ വിലയുള്ള ഈ സംഗതികള്‍ എത്രത്തോളം ആവശ്യമാണെന്ന് ആലോചിക്കാന്‍ കഴിയുന്നില്ല എന്നാണോ ? ഓരോ സ്‌കൂളിലും വ്യത്യസ്ത ആവശ്യങ്ങളും വ്യത്യസ്ത സാധ്യതകളുമാണ്. എല്ലാ സ്‌കൂളിലേക്കും ഒരേപോലുള്ള കോണ്‍ഫിഗറേഷന്‍ അതെത്ര താഴ്ന്നതാണെങ്കിലും ഉയര്‍ന്നതാണെങ്കിലും ആവശ്യമില്ല. പാഠപുസ്തകം പോലയല്ലല്ലോ ഐ സി ടി ഹാര്‍ഡ്‌വെയര്‍. ചെലവാക്കുന്ന പണത്തിന്റെ മൂല്യം കുട്ടിക്കും അധ്യാപകനും സമൂഹത്തിനും കിട്ടണം. ശരാശരിയായിട്ടല്ല ; വ്യക്തിപരമായി ഒരോരുത്തര്‍ക്കും അവകാശപ്പെട്ട / ആവശ്യമുള്ള അളവില്‍. സ്‌കൂള്‍ ബസ്സ് മറ്റൊരുദാഹരണമാണ്. എല്ലാകുട്ടിക്കും ആവശ്യമായത്ര പ്രയോജനം കിട്ടും. എല്ലാ സ്‌കൂളിലും ഒരേപോലുള്ള കോണ്‍ഫിഗറേഷനിലുമല്ല ബസ്. ലൈബ്രറി, ലാബ്, കളിസ്ഥലം, കുടിവെള്ള ലഭ്യത ഒന്നും ഒരേ കോണ്‍ഫിഗറേഷനിലല്ല. ആവേണ്ടതുമില്ല. ഇതിനേക്കാളൊക്കെ പ്രാധാന്യം ഐസിടി സാമഗ്രികള്‍ക്ക് കല്‍പ്പിക്കുന്നുണ്ടെങ്കില്‍ അത് അശാസ്ത്രീയമാണെന്ന് ജനം പറയും. സാധ്യതയാണ് പ്രധാനം. ആവശ്യകതയും. ഇതാവണമല്ലോ ഹൈടെക്കാക്കുമ്പോള്‍ സംഭവിക്കേണ്ടത്. അതാണ് അധ്യാപകരുടെ കുട്ടികളുടെ പ്രതീക്ഷയും.