Sunday
17 Dec 2017

കുട്ടിക്ക് എച്ച്.ഐ.വി ബാധ : വിദഗ്ദ്ധസംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

By: Web Desk | Friday 15 September 2017 10:17 AM IST

തിരുവനന്തപുരം: തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ നിന്നും രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചെന്ന പരാതിയിൽ വിദഗ്ദ്ധസംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

ജോയിന്റ് ഡി എം ഇ ഡോ ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഇക്കാര്യം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആർ സി സി എന്നീ സ്ഥാപനങ്ങളിൽ നിന്നല്ലാത്ത വിദഗ്ദരെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയത്. എ ആർ ടി വിഭാഗത്തിലുള്ളവർ, പാത്തോളജി, ബ്ലഡ് ബാങ്ക് എന്നീ വിഭാഗങ്ങളിലെ വിദഗ്ധരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തുക.

അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കുട്ടിയുടെ തുടർ ചികിത്സാ സംബന്ധമായ എല്ലാ കാര്യങ്ങളും സർക്കാർ നിർവഹിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.

 

 

Related News