Wednesday
22 Aug 2018

ഹോളിഡേ റിസോര്‍ട്ട് മാനേജര്‍മാര്‍ ഗവര്‍ണറെ കണ്ടു സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു

By: Web Desk | Thursday 17 May 2018 6:35 PM IST

ബംഗളൂരു .ഹോളിഡേ റിസോര്‍ട്ട് മാനേജര്‍മാര്‍ ഗവര്‍ണറെ കണ്ടു സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. 116 എംഎല്‍എമാര്‍ അവരുടെ കൈവശമുണ്ടെന്നതാണു കാരണം. കളി ഇപ്പോള്‍ തുറന്നിരിക്കുകയാണ്. എല്ലാവരും രാഷ്ട്രീയത്തില്‍ ‘റിസോര്‍ട്ട്’ കളിക്കുകയാണെന്നും പ്രകാശ് രാജ് പരിഹസിച്ചു.
കര്‍ണാടകത്തില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തുമെന്ന ഭീതിയില്‍ കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികള്‍ തങ്ങളുടെ എംഎല്‍എ മാരെ ഒന്നടങ്കം റിസോര്‍ട്ടിലേയ്ക്ക് മാറ്റിയ നടപടിയെ പരിഹസിച്ച്‌ പ്രശസ്ത നടന്‍ പ്രകാശ് രാജിന്റെ ട്വീറ്റ്.
പ്രകാശ് രാജിന്റെ ട്വീറ്റ് ഇങ്ങനെ;

കര്‍ണാടക ബ്രേക്കിങ് ന്യൂസ്…! ഹോളിഡേ റിസോര്‍ട്ട് മാനേജര്‍മാര്‍ ഗവര്‍ണറെ കണ്ടു സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. 116 എംഎല്‍എമാര്‍ അവരുടെ കൈവശമുണ്ടെന്നതാണു കാരണം… കളി ഇപ്പോള്‍ തുറന്നിരിക്കുകയാണ്. എല്ലാവരും രാഷ്ട്രീയത്തില്‍ ‘റിസോര്‍ട്ട്’ കളിക്കുകയാണ്.