Tuesday
24 Oct 2017

വീടിന് കെട്ടുറപ്പുണ്ടാകാന്‍ യന്ത്രം വേണോ?

By: Web Desk | Monday 14 August 2017 6:36 PM IST

വീടിന് കെട്ടുറപ്പുണ്ടാകുന്നതിന് നിര്‍മ്മാണവേളകളില്‍ ഏറെ ശ്രദ്ധചെലുത്തേണ്ടത് അത്യാവശ്യമാണ്. ഒരുപക്ഷെ ഈ അടുത്തകാലത്ത് നിര്‍മ്മാണവേളയില്‍ നല്‍കുന്നതിനുമപ്പുറം ശ്രദ്ധ നല്‍കുന്നത് വീടിന്റെ ഇന്റീരിയര്‍ ഡിസൈനിങ്ങിനാണ്. വിശ്വാസങ്ങളുടെ ഭാഗമായാണ് ഇന്റീരീയര്‍ ഡിസൈനിങ്ങില്‍ ഇത്തരം വ്യത്യസ്തമായ കാര്യങ്ങള്‍ വീടുകള്‍ക്കുള്ളില്‍ സന്നിവേശിപ്പിക്കുന്നത്. കുടുംബത്തിന്റെ സന്തോഷം നിലനിര്‍ത്തുന്നതില്‍ ചില വസ്തുക്കളും ചെടികളും പങ്കുവഹിക്കുന്നുവെന്നും ചിലര്‍ വിശ്വസിക്കുന്നു. വിശ്വാസങ്ങളുടെ ഭാഗമായിരുന്ന പലതും ഇന്ന് ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. വീട് എന്നത് അരര്‍ഥവത്താകുന്നത് അവിടെ ജീവിക്കുന്നവര്‍ക്ക് സുഖവും സന്തോഷവും സമ്പത്സമൃദ്ധിയും ഉണ്ടാകുമ്പോഴാണ്. അങ്ങനെയുള്ള വിശ്വാസങ്ങളുടെ ഭാഗമായി ഇന്ന് ഉപയോഗിച്ചുപോകുന്നതില്‍ ചിലതാണ് ദൃഷ്ടി ഗണപതി, ശ്രീചക്ര, കാറ്റേ കതിര്‍ എന്നിവ. ഇവ ഓരോന്നിനും ഓരോ ഐതീഹങ്ങള്‍ പറയാനുണ്ട്.
വീടുകളില്‍ ദൃഷ്ടി ഗണപതി വിഗ്രഹം വെക്കുന്നത് ആളുകളില്‍ നിന്നും ഉണ്ടാകുന്ന ദൃഷ്ടി ദോഷം തടയാന്‍ സഹായിക്കും എന്നതാണ് അതിനു പിന്നിലുള്ള വിശ്വാസം. ശ്രീ ചക്ര അഥവാ ശ്രീയന്ത്രം ചിത്രസമാനമായ ഒന്നാണ്. ഒമ്പതു ത്രികോണങ്ങള്‍ ഒരു പ്രത്യേക രീതിയില്‍ ക്രമപ്പെടുത്തിയതാണ് ഇത്.
കൃഷി നമ്മുടെ സമൂഹത്തിന്റെ നട്ടെല്ലായിരുന്ന കാലത്ത് നല്ലൊരു വിളവെടുപ്പ് ദൈവത്തിന്റെ ഐശ്വര്യമായി കണ്ടിരുന്നു അന്നത്തെ ജനത. അതുകൊണ്ട് തന്നെ അതൊരു ആഘോഷമാക്കി തീര്‍ത്തിരുന്നു .ആദ്യത്തെ വിളവെടുപ്പില്‍ നിന്‍ ലഭിക്കുന്ന നെല്‍ക്കതിര്‍ മനോഹരമായി കോര്‍ത്തെടുത്താണ് കട്ട കതിര്‍ ഉണ്ടാകുന്നത്. വീടുകളില്‍ കര്‍ക്കടക മാസത്തില്‍ ഇത് തൂക്കിയിടുന്നത് സമ്പല്‍ സമൃദ്ധി പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം.
ഇങ്ങനെ പോകുന്നു ഇത്തരം വസ്തുക്കളുടെ പിന്നില്‍ ഉള്ള കഥകള്‍. കഥകള്‍ എന്തുതന്നെയായാലും ഒട്ടുമിക്ക വീടുകളുടെയും കോണില്‍ വിശ്വാസത്തിന്റെ ഒരു വിഗ്രഹം നമുക്ക് കാണാം.