Friday
15 Dec 2017

ജീവഭയമുണ്ടെങ്കില്‍ കോടതിമുമ്പാകെ കീഴടങ്ങാന്‍ ഹണിപ്രീതിനോട് ഡല്‍ഹിഹൈക്കോടതി

By: Web Desk | Tuesday 26 September 2017 5:20 PM IST

ജീവഭയമുണ്ടെങ്കില്‍ കോടതിമുമ്പാകെ കീഴടങ്ങാന്‍ ഹണിപ്രീതിനോട് ഡല്‍ഹിഹൈക്കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ബലാല്‍സംഗക്കേസിലെ പ്രതി ഗുര്‍മീത് റാം റഹിം സിംങിന്റെ വളര്‍ത്തുമകളായ ഹണിപ്രീതിന്‌റെ മുന്‍ കൂര്‍ ജാമ്യാപേക്ഷ കേള്‍ക്കുമ്പോഴാണ് കോടതി ഈ നിര്‌ദ്ദേശം മുന്നോട്ടുവച്ചത്. മറ്റന്നാള്‍മുതല്‍ അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാണെന്നായിരുന്നു ഹണിപ്രീത് അറിയിച്ചത്. പഞ്ചാബ് ഹരിയാനകോടതികളെ സമീപിക്കാതിരുന്നത് എന്താണെന്നും കോടതി ചോദിച്ചു. ജീവനുവേണ്ടി പരക്കം പായുകയായിരുന്നതിനാലാണ് മറ്റ് കോടതികളില്‍ പോകാതിരുന്നതെന്ന് ഇവരുടെ അഭിഭാഷകന്‍ വിശദമാക്കി. ജീവനില്‍ ഭയമുണ്ടെങ്കില്‍ കോടതിമുമ്പാകെ കീഴടങ്ങാനായിരുന്നു കോടതിയുടെ ഉപദേശം.ജാമ്യാപേക്ഷ കൂടുതല്‍ സമയംലഭിക്കാനുള്ള തന്ത്രമാണെന്നും കോടതി വിലയിരുത്തി.

താന്‍ നിയമത്തിന് വിധേയയായിട്ടുള്ള ഏകയായ സ്ത്രീയാണെന്നും സംശുദ്ധമായപൂര്‍വചരിത്രമാണ് തന്റേതെന്നും ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഗുര്‍മീതിന്‌റെ അറസ്റ്റുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്‌റെ പേരില്‍ പൊലീസ് തിരയുന്ന 43 മുഖ്യ പ്രതികളില്‍പെട്ട വ്യക്തിയാണ് ഹണിപ്രീത്. ഗുര്‍മീതിന്റെ അറസ്റ്റുമായിബന്ധപ്പെട്ട് പഞ്ച്കുള സിര്‌സ മേഖലയില്‍ 41പേര് മരിക്കുകയും കോടികളുടെ നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു.