Thursday
22 Feb 2018

അനുഷ്കയുടെ ഹൊറര്‍ ചിത്രം പാരിയുടെ ടീസര്‍ ഇറങ്ങി

By: Web Desk | Wednesday 7 February 2018 9:51 PM IST

അനുഷ്ക ശര്‍മ നായികയായെത്തുന്ന ഹൊറര്‍ ചിത്രം പാരിയുടെ ടീസര്‍ പുറത്തിറങ്ങി. ബംഗാളി നടന്‍ പരംബ്രത ചാറ്റര്‍ജിയാണ് പാരിയില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രോസിത്​ റോയിയാണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത്. മാര്‍ച്ച്‌ 2 നാണ് ചിത്രം പ്രദർശനത്തിനെത്തുക. അനുഷ്കയുടെ നിര്‍മ്മാണക്കമ്പനിയായ ക്ലീന്‍ സ്ളേറ്റ് ഫിലിംസാണ് ചിത്രത്തിൻറെ നിർമാണം നിര്‍വ്വഹിക്കുന്നത്.