Friday
20 Apr 2018

കൗതുകമായി കുതിരക്കുട്ടി

By: Web Desk | Saturday 13 January 2018 9:22 PM IST

കോവളം:

ലക്ഷ്മി എന്ന കുതിരയും കുതിര കുട്ടിയും

പന്തളം: തട്ടയില്‍ നന്ദനം ട്രാവത്സ് ഉടമ ഒരിപ്പുറം ദേവീക്ഷേത്രത്തിനു സമീപം പേരൂര്‍ കിഴക്കേതില്‍ ചിക്കുവിന്റെ വളര്‍ത്തു കുതിര പ്രസവിച്ച കുതിരക്കുട്ടി നാട്ടുകാര്‍ക്കു കൗതുകമായി. 12 വയസ്സുള്ള ലക്ഷ്മി എന്ന വെള്ളക്കുതിരയാണ് ഇന്നലെ പ്രസവിച്ചത്.
8 വര്‍ഷം മുമ്പ് കര്‍ണ്ണാടകത്തിലെ സത്യമംഗലത്തു നിന്നു കൊണ്ടുവന്ന മൂന്നു കുതിരകളില്‍ ഒന്നാണു ലക്ഷ്മി. ബാഹുബലി ഉള്‍പ്പെടെ നിരവധി സിനിമകളിലും സീരിയലുകളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. കുതിരക്കുട്ടിയെ കാണാന്‍ നിരവധി ആള്‍ക്കാരാണ് ഇവിടെ എത്തുന്നത്.