Thursday
24 Jan 2019

സര്‍ക്കാര്‍ ആശുപത്രികളിലിന്നുമുള്ളത് മൂര്‍ത്തിയെക്കാള്‍ വലിയ പൂജാരിമാര്‍

By: Web Desk | Saturday 11 November 2017 7:45 PM IST

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ നിരവധി തവണ വാര്‍ത്തകളില്‍ ചര്‍ച്ചയായിട്ടുണ്ട്. ആശുപത്രികളില്‍ പോലും മനുഷ്യത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥര്‍ കാണാതെപോകുന്നത് അസുഖങ്ങള്‍ക്ക് മരുന്നുവാങ്ങാനെത്തുന്നവരുടെ ദയനീയ അവസ്ഥയാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവര്‍ പാവപ്പെട്ടരായതുകൊണ്ടുതന്നെ മറുചോദ്യം ചോദിക്കാന്‍പോലും ധൈര്യമില്ലാത്തവരാണ് പലരും.
പൈനാവ് സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരിയുെട പെരുമാറ്റത്തില്‍ പന്തികേടുതോന്നിയ ഒരു യുവാവ് പകര്‍ത്തിയ വീഡിയോ ഇന്ന് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.
ഒട്ടേറെ ആളുകള്‍ ക്യൂനില്‍ക്കവെ ധിക്കാരത്തോടുകൂടി പെരുമാറിയ ഈ ഉദ്യോഗസ്ഥയെ ഇദ്ദേഹം ചോദ്യം ചെയ്തു.
സമൂഹമാധ്യമങ്ങളില്‍ പടരുന്ന ഈ വീഡിയോ പ്രതികരിക്കാന്‍ ഭയമുള്ളവര്‍ക്ക് ഒരു മാതൃകയാണ്.

വെറുതെ ഇരിക്കാന്‍ ആണോ നമ്മുടെ നികുതി പണം ഉപയോഗിച്ച് ഇവര്‍ക്കൊക്കെ ശമ്പളം കൊടുക്കുന്നത് അല്ലെ ?? പ്രതികരണ ശേഷി ഇല്ലാത്ത ജനതയാണ് ഇതിനു വളം വച്ച് കൊടുക്കുന്നത് . ഈയടുത്തു ഇടുക്കി പൈനാവ് ഗവണ്മെന്റ് ഹോസ്പിറ്റല് അനുഭവപ്പെട്ട ഒരു സംഭവം ആണ് എവിടെ ഷെയര്‍ ചെയ്യുന്നത് ഐ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് വാങ്ങുവാന്‍ വേണ്ടി അവിടെ ചെല്ലുമ്പോള്‍ വലിയ തിരക്കായിരുന്നു. ധാരാളം അമ്മമാരും കുഞ്ഞുമക്കളൂം പ്രായമായ അപ്പച്ചമാരും അവിടെ ക്യൂ നില്‍ക്കുന്നുണ്ടായിരുന്നു അവരുടെ കൂടെ ക്യൂ ഇല്‍ നിന്ന കുറച്ചു കഴിഞ്ഞപ്പോഴാണ്
മനസിലാക്കിയത് ടോക്കണ്‍ കൊടുക്കാതെ ടിക്കറ്റ് കൗണ്ടറിന്റെ ഉള്ളില്‍ നിന്നും അവിട ത്തെ ഉദ്യോഗസ്ഥര്‍ എന്തക്കയോ സംസാരിച്ചു കൊണ്ടിരിക്കുകയാണന് ചിലപ്പോള്‍ ഇതൊരു ശീലമായതുകൊണ്ടാവാം 20 മിനിറ്റിനും മുകളില്‍ ആയിട്ടും ആരും പ്രതികരിക്കു ന്നതായി കണ്ടീല്ല കുട്ടികളുടെ കരച്ചിലും രോഗികളുടെ ബുദ്ധിമുട്ടും ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നേ ഉണ്ടായില്ല പ്രതികരണശേഷിയുള്ള ഒരു സാധരണ മനുഷ്യനെന്ന നിലയില്‍ ആരും പ്രതികരിക്കുന്ന പോലെ ടോക്കണ്‍ കൊടുക്കാത്തതിന് കാരണം തിരക്കുകയും ടോക്കണ്‍ കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു പതിവില്ലാത്ത പ്രതികരണത്തിന്റെ പ്രതിഷേതമെന്നോണം എനിക്ക് ടോക്കണ്‍ തരില്ല എന്നവര്‍ വാശി പിടിക്കുകയും രോഗികള്‍ അതിനെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ ഇനിയാര്‍ക്കും ടോക്കണ്‍ തരുന്നില്ല എന്നുപറഞ്ഞു കസേരയില്‍ നിന്നും എഴുന്നേറ്റുപോകുകyum cheithu. ഇതിനിടയില്‍ ഹോസ്പിറ്റലില്‍ നിന്നും പോയില്ലെങ്കില്‍ പോലീസിനെ വിളിക്കുമ് എന്ന ഭീഷണിയുമായി ഒരു ജീവനക്കാരന്‍ വന്നു അവസാനം ഒരു ഡോക്ടര്‍ വന്നു കാര്യങ്ങള്‍ സോള്‍വ് ചെയ്യാന്‍ ശ്രമിച്ചിട്ടും ആ ലേഡി സീറ്റിലേക്ക് വരാനോ ടോക്കണ്‍ കൊടുക്കാനോ തയാറായില്ല കുറച്ച താമസിച്ചിട്ടായാലും ആളുകള്‍ എല്ലാം ഇവര്‍ക്കെതിരെ പ്രതികരിച്ചു തുടങ്ങിയപ്പോള്‍ ധിക്കാരത്തോടുകൂടി ഒരു ഔദാര്യമെന്നോണം ടോക്കണ്‍ തരുകയായിരുന്നു . ഇനിയും എത്രനാള്‍ നമ്മളിതു സഹിക്കും?ആരാണിവര്‍ക്കു ഇത്രയും അധികാരം നല്‍കിയത് ?നമ്മളോരോരുത്തരും പ്രതികരിക്കാതെ പോയ ചെറിയ ചെറിയ തെറ്റുകളാണ് ഇതു പോലുള്ള അനുഭവങ്ങള്‍ നമുക്ക് സമ്മാനിക്കുന്നത്! അധികാരം ആയുധമാക്കിയവര്‍ക്കും പ്രതികരിക്കാന്‍ ഭയമുള്ളവര്‍ക്കും വേണ്ടി ഇത് ഷെയര്‍ ചെയ്യുന്നും ഇയാള്‍ വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

 

 

1

ഇത് ഒരു താലൂക്ക് ആശുപത്രിയിൽ സംഭവിക്കുന്നതാണ് .. തീർച്ചയായും പരമാവധി ഷെയർ ചെയ്യണം അധികാരികളിൽ എത്തിക്കാം

Posted by Connecting Kerala ആരോഗ്യം Health TIPS on Friday, November 10, 2017

Related News