Friday
15 Dec 2017

ഹോട്ടല്‍ മേഖലയിലെ ജിഎസ്ടി ; കുഴപ്പത്തിലായത് വെയ്റ്റര്‍മാര്‍

By: Web Desk | Wednesday 20 September 2017 8:25 PM IST

ഹോട്ടല്‍ മേഖലയിലെ ജിഎസ്ടി മൂലം കുഴപ്പത്തിലായത് വെയ്റ്റര്‍മാര്‍. ജിഎസ്ടി വരും മുമ്പ് ഒരുവിധം മികച്ച കച്ചവടമുള്ള ഹോട്ടലുകളില്‍ ജോലിഎടുക്കുന്നവര്‍ക്ക് നല്ലതുക ടിപ്പുലഭിക്കുമായിരുന്നെങ്കില്‍ ജിഎസ്ടി വന്നശേഷം അതില്ലെന്ന് ഹോട്ടല്‍ ജോലിക്കാര്‍ പറയുന്നു. പലര്‍ക്കും വട്ടച്ചിലവിനുള്ള തുക ടിപ്പില്‍ നിന്നുതന്നെ ലഭിച്ചിരുന്നു. ബില്‍ നല്‍കുമ്പോള്‍ ജിഎസ്ടി പ്രത്യേകം കാണിക്കുന്നതിനാല്‍ ഭക്ഷണചാര്‍ജ്ജില്‍ അത് ഒരധികപ്പറ്റായാണ് പലരും കാണുന്നത്. അതോടെ മികച്ച ടിപ്പു നല്‍കിയിരുന്നവര്‍ ടിപ്പുകുറക്കുകയോ,വേണ്ടെന്നുവയ്ക്കുകയോ ചെയ്യുന്നുണ്ട്. പലരും ബില്ലുമായി നേരിട്ട് കൗണ്ടറിലേക്കു പോകുന്നത് പതിവാക്കി. സ്ഥിരം ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് വില സംബന്ധിച്ച് നല്ലധാരണയുള്ളതിനാല്‍ ജിഎസ്ടി എത്രബാധിച്ചുവെന്ന് പെട്ടെന്ന് തിരിച്ചറിയാനാകുന്നുണ്ട്. സാധാരണ ഭക്ഷണസാമഗ്രിക്ക് വിലകയറുന്നതുപോലെയല്ല ഇതെന്ന് ജീവനക്കാര്‍ പറയുന്നു. അവിചാരിതമായ തിരിച്ചടിയാണ് വെയ്റ്റര്‍മാര്‍ക്ക് നേരിട്ടത്. ഹോട്ടല്‍ഭക്ഷണത്തിന്റെ ജിഎസ്ടി നീക്കുമെന്നപ്രതീക്ഷയും നശിച്ചിരിക്കയാണെന്ന് ജീവനക്കാര്‍ പറയുന്നു.