Wednesday
21 Nov 2018

ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു

By: Web Desk | Friday 24 August 2018 8:23 PM IST

കുന്നത്തങ്ങാടി:

തൃശൂര്‍ ചെമ്പൂക്കാവില്‍ ടാങ്കര്‍ലോറി ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു. വെളുത്തൂര്‍ നമ്പിയത്ത് ഉണ്ണികൃഷ്ണന്‍ ഭാര്യ വിജയലക്ഷ്മി (52)യാണ് മരിച്ചത്. സംസ്‌കാരം ശനിയാഴ്ച നടക്കും. ഉത്രാടദിനമായ വെളളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം. ബന്ധുവീട്ടില്‍ ഓണം പറയാന്‍ പോയതാണ്. മടങ്ങി വരും വഴി അശ്വനി ഇന്‍ഡോര്‍ സ്റ്റേഡിയം റോഡില്‍ എഴുത്തച്ഛന്‍ കുറീസിന് മുന്നിലായിരുന്നു അപകടം. ബൈക്കിന് പിന്നിലിടിച്ച ടാങ്കര്‍ ലോറി ദേഹത്ത് കയറിയതായി പറയുന്നു. വിജയലക്ഷ്മി തല്‍ക്ഷണം മരിച്ചു. തൃശ്ശൂര്‍ ട്രാഫിക് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മക്കള്‍: മൃദുല്‍, മിഷ. മരുമക്കള്‍: ഗീതു, അനൂപ്.

Related News